നീലേശ്വരത്ത് മാലിന്യം കുന്നുകൂടുന്നു
നീലേശ്വരം: റെയില്‍വേ മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ഗെയ്റ്റ് പരിസരത്തുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നുള്ള ദുര്‍ഗന്ധത്താല്‍ വലഞ്ഞു യാത്രക്കാര്‍. റെയില്‍വേ മേല്‍പ്പാലത്തിനുതാഴെയുള്ള റോഡിലൂടെ നടന്നുപോകണമെങ്കില്‍ മൂക്കുപൊത്തണമെന്നതാണ് അവസ്ഥ.
കഴിഞ്ഞ രണ്ടുമാസമായി മേല്‍പ്പാലത്തിനുതാഴെയുള്ള റോഡില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. എന്നാല്‍, ഇതുവരെയായി ഇവിടെനിന്നു മാറ്റാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല. റെയില്‍വേ ഗെയ്റ്റ് പരിസരത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികള്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മാലിന്യം നീക്കേണ്ടത് തന്റെ ജോലിയല്ലെന്നും വേണമെങ്കില്‍ കൗണ്‍സിലര്‍മാരുടെയോ ചെയര്‍മാന്റെയോ ശ്രദ്ധയില്‍പെടുത്തിക്കൊള്ളുക എന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇതനുസരിച്ച് ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ പരിസരത്തുള്ള കടയിലുള്ളവരുടെയും ഇതുവഴി നടന്നുപോകുന്ന കാല്‍നടയാത്രക്കാരുടെയും ഒപ്പ് ശേഖരിച്ച് നഗരസഭാ ചെയര്‍മാന് കൊടുത്തിരുന്നുവെങ്കിലും ഇതുവരെയായി ആരും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ല.
രാവിലത്തെ സമയങ്ങളിലാണ് മാലിന്യക്കൂമ്പാരത്തില്‍നിന്ന് ദുര്‍ഗന്ധം അസഹനീയമായി വരുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. രാവിലെ ഇതുവഴി നടന്നുപോകുന്ന സ്‌കൂള്‍ കുട്ടികളും റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന യാത്രക്കാരും മുക്ക് പൊത്തിപ്പിടിച്ചാണ് ഇതുവഴി നടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."