മദ്യലഹരിയില്‍ കിണറ്റില്‍ ചാടി; നാട്ടുകാര്‍ യുവാക്കളെ പൊലിസിലേല്‍പിച്ചു
പയ്യന്നൂര്‍: മദ്യലഹരിയില്‍ എത്തിയ യുവാക്കള്‍ വാതുവയ്പ്പ് നടത്തി കിണറ്റില്‍ ചാടി. തിങ്കളാഴ്ച വൈകിട്ട് വെള്ളൂര്‍ ദേശീയപാതയില്‍ പുതിയങ്കാവ് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു നാടകീയ സംഭവം. ഇവിടെയുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് രണ്ട് യുവാക്കളില്‍ ഒരാള്‍ ചാടിയത്.
പിലാത്തറയിലും ഏഴിലോടും താമസിക്കുവരാണ് റോഡരികില്‍ ഇരുചക്രവാഹനം നിര്‍ത്തി കിണറിനടുത്തെത്തിയത്. ഇരുവരും വാതുവയ്പ്പ് നടത്തുകയും ഒരാള്‍ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.
അയല്‍വാസിയായ സ്ത്രീ കിണറ്റിന്കരയിലെ യുവാവിനെ കണ്ട് മോഷ്ടാവാണെന്ന് കരുതി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാര്‍ എത്തി ഇയാളെയും കിണറ്റില്‍ ചാടിയ യുവാവിനെ കരക്കെത്തിച്ചും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മോഷ്ടാക്കളാണെന്ന് സംശയിച്ച് പൊലിസില്‍ അറിയിച്ചു.
പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കിണറ്റില്‍ ചാടാന്‍ വാതുവയ്പ്പ് നടത്തിയ കാര്യം അറിയുന്നത്. പിന്നീട് ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് യുവാക്കളെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."