ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് പ്രതികളുടെ രേഖാചിത്രം തയാറാക്കുന്നു
തലശ്ശേരി: ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അര്‍ധരാത്രി മത്സ്യവ്യാപാരിയുടെ വീട്ടിലെത്തി അഞ്ചംഗസംഘം പണംകവര്‍ന്ന് കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘത്തിലുണ്ടായ നാലുപേരുടെ രേഖാചിത്രം തയാറാക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച സൈദാര്‍പള്ളിക്കു സമീപത്തെ ഹുദയില്‍ പി.പി മജീദിന്റ വീട്ടില്‍ലാണ് വ്യാജ സംഘം റെയ്ഡ് നടത്തി പണം തട്ടിയത്. മജീദും ഭാര്യയും സഹോദരന്റെ ചെറിയ കുട്ടികളുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ആദായനികുതി ഓഫിസര്‍, മൂന്നു ഉദ്യോഗസ്ഥര്‍, സിവില്‍ പൊലിസ് ഓഫിസര്‍ എന്നിങ്ങനെയാണു സംഘം മജീദിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തിരുന്നു.
പരിശോധന കഴിഞ്ഞ് മടങ്ങിയ സംഘം ബാഗ് വീട്ടില്‍ ഉപേക്ഷിച്ചു. ഇത് അന്വേഷിച്ച് വിളിക്കാതിരുന്നപ്പോഴാണു വീട്ടുകാര്‍ക്കു സംശയം തോന്നിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഉണ്ടായിരുന്ന കാല്‍ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസിലാക്കിയത്.
കുറച്ചകലെയുള്ള വീട്ടില്‍ സ്ഥാപിച്ച കാമറയില്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ പ്രധാനറോഡിലേക്കു കടക്കുന്നതും തിരിച്ച് നാലരയോടെ തിരിച്ചുപോകുന്നതായും പതിഞ്ഞതായി പൊലിസ് കണ്ടെത്തിയിരുന്നു. സി.ഐ എ.പി ആസാദാണു കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."