നീരൊഴുക്ക് കൂടിയിട്ടും സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കാന്‍ നടപടിയില്ല
മേപ്പാടി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് അടച്ച് പൂട്ടിയ സൂചിപ്പാറ വെളളച്ചാട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി ഇല്ല. ഫെബ്രുവരി 18നാണ് കേന്ദ്രം താല്‍കാലികമായി അടച്ചത്.
കാട്ടുതീ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാവുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തിട്ടും കേന്ദ്രം തുറന്നിട്ടില്ല. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് സൂചിപ്പാറ. സാധാരണ വേനല്‍ ശക്തമാകുമ്പോള്‍ ഏതാനും ആഴ്ച്ചകള്‍ മാത്രമാണ് സഞ്ചാരികള്‍ പ്രവേശിക്കുന്നത് വിലക്കാറുളളു.
എന്നാല്‍ ഇത്തവണ വനം വകുപ്പ് കേന്ദ്രം തുറക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എറെ പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം കാണാനായി വിദേശികളടക്കം നൂറ് കണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. പ്രവേശനം വിലക്കിയതറിയാതെ നിരവധി സഞ്ചാരികളാണ് ഇപ്പോഴും വന്ന് മടങ്ങുന്നത്. സൂചിപ്പാറക്കൊപ്പം അടച്ചിട്ട വാരാമ്പറ്റ മീന്‍മുട്ടി വെള്ളച്ചാട്ടം തുറന്നെങ്കിലും ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന സൂചിപ്പാറ തുറക്കാന്‍ നടപടി എടുക്കുന്നില്ല.
ഇത് കേന്ദ്രത്തിലെ അന്‍പതോളം തൊഴിലാളികളുടെ തൊഴില്‍ അവസരം നഷ്ടപെടുത്തുകയാണ്. സൂചിപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."