നരേന്ദ്രമോദി കടല്‍കൊള്ളക്കാരന്‍: പ്രതിപക്ഷ നേതാവ്
തൊടുപുഴ: ഇന്ത്യക്ക് ആവശ്യമായ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് കമ്പനിക്ക് കഴിയുമെന്നിരിക്കെ ഫ്രാന്‍സിലെ റാഫേല്‍ കമ്പനിക്ക് യുദ്ധ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കടല്‍കൊള്ളക്കാരനായി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് നേതൃസംഗമം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പ്രതിരോധമന്ത്രിയോടോ ആഭ്യന്തരമന്ത്രിയോടോ പ്രതിരോധ വകുപ്പ് തലവന്മാരോടോ ആലോചിക്കാതെ 13 ദിവസം മാത്രം കാലാവധി തികഞ്ഞ അംബാനി ഗ്രൂപ്പുമായി ഒത്തുചേര്‍ന്ന് മോദി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ചെയര്മാന് അഡ്വ. എസ്. അശോകന് അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, എം.എല്‍.എമാരായ കെ.എം മാണി, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്, പി.ടി തോമസ്, ജോണി നെല്ലൂര്‍, ടി.എം സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."