ഫ്രാങ്കോയുടെ അറസ്റ്റ്: പൊലിസിനെതിരേ അതിരൂപത
ചങ്ങനാശേരി: പീഡനാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരേ വ്യാജ തെളിവുകള്‍ ചമയ്ക്കാന്‍ വ്യാപക ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി.
കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കൂട്ടി അറിയിപ്പില്ലാതെ അസമയത്തു പോലും അന്വേഷണ സംഘം കോണ്‍വെന്റുകളില്‍ ചെന്ന് മുന്‍ ബിഷപ്പിനെതിരേ മൊഴി നല്കാന് പ്രേരിപ്പിക്കുകയും സമ്മര്‍ദത്തിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സമിതി അഭിപ്രായപ്പെട്ടു.
ഫ്രാങ്കോ മുളയ്ക്കലിനെതിരേ ദുരുദ്ദേശ്യത്തോടെ കള്ളത്തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും സമിതി ആരോപിച്ചു.
അതിരൂപതാ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.ആര്.ഒ അഡ്വ. ജോജി ചിറയില്‍ അധ്യക്ഷനായി. ജാഗ്രതാ സമിതി കോ ഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ വിഷയാവതരണം നടത്തി. ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, ഡോ. റൂബിള്‍ രാജ്, കുര്യച്ചന് പുതുക്കാട്ടില്‍, വര്‍ഗീസ് ആന്റണി, അഡ്വ. പി.പി ജോസഫ്, ടോം ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."