418 ഉല്‍പന്നങ്ങള്‍ക്ക് റമദാനില്‍ വിലക്കുറവ്
ദോഹ: റമദാന്‍ പ്രമാണിച്ച് 418 ഉല്‍പന്നങ്ങള്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചു. റമദാന്‍ അവസാനം വരെ തുടരുന്ന മന്ത്രാലയ തീരുമാനം ഇന്നലെ മുതല്‍ നടപ്പാക്കിത്തുടങ്ങി. വലിയ ഉപഭോക്തൃ മാളുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
റമദാനിലെ ചെലവ് ഒരു പരിധിവരെ കുറക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യ വിഭവങ്ങള്‍ വാങ്ങുന്നതിനു 25 ശതമാനത്തോളം ചെലവാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും റമദാനില്‍ വരുന്നത്. ഇതിനൊരു കൈത്താങ്ങാവുകയാണ് ഈ സംരംഭത്തിലൂടെ.
അടിസ്ഥാന ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ സംരംഭത്തില്‍ അടങ്ങിയിട്ടുണ്ട്. അരിമാവ്,പഞ്ചസാര,അരി, മക്രോണി, ഹരീസ്, ഓയില്‍, പാല്‍ തുടങ്ങിയവ പട്ടികയില്‍ ഉള്‍പ്പെടുന്നു. എല്ലാ വ്യാപാര മാളുകള്‍ക്കും മന്ത്രാലയത്തിന്റെ സബ്‌സിഡി ലിസ്റ്റ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."