മാറാവ്യാധികള്‍ക്കെതിരേ പോരാടാം
സ്ട്രാസ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ രസതന്ത്രം പ്രൊഫസറായിരിക്കേയാണ് ലൂയി പാസ്ചര്‍ ജീവിത സഖിയായ മേരി ലോറന്റിനെ പരിചയപ്പെടുന്നത്. പിന്നീട് അവരെ വിവാഹം ചെയ്തു. ആഹ്ലാദകരമായ അവരുടെ ജീവിതത്തിലേക്ക് അഞ്ച് കുഞ്ഞുങ്ങള്‍ വിരുന്നുകാരായി എത്തി. മൂന്നു പേരും അകാലത്തില്‍ മരിച്ചു. ടൈഫോയിഡ് ബാധിച്ചായിരുന്നു ആ ദാരുണാന്ത്യങ്ങള്‍.
ജീവിതത്തിലെ ഈ തുടര്‍ ദുരന്തമായിരുന്നുവത്രെ പില്‍ക്കാലത്ത് പല മാറാവ്യാധികള്‍ക്കും എതിരെ പോരാടാനും അവയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ കണ്ടെത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലൂയി പാസ്ചറുടെ ചരമദിനമായ സെപ്റ്റംബര്‍ 28നാണ് ലോകം പേ വിഷ വിരുദ്ധ ദിനമായി ആചരിക്കുന്നത്.
ക്രിസ്റ്റലോഗ്രാഫിയില്‍ ചെയ്ത ഗവേഷണമാണ് പാസ്ചറെ പ്രശസ്തനാക്കുന്നത്. ഇതേക്കുറിച്ചുള്ള പ്രബന്ധം കാണാനിടയായ ടി.ഫൂയിലെറ്റാണ് അദ്ദേഹത്തെ സ്ട്രാസ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലേക്ക് ക്ഷണിച്ചത്.1854ല്‍ അദ്ദേഹം ഈ കോളജില്‍ ശാസ്ത്ര ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡീന്‍ ആയി നിയമിക്കപ്പെട്ടു. പിന്നീട് ശാസ്ത്രീയ പഠനമേഖലയുടെ അഡ്മിനിസ്‌ട്രേറ്ററുമായി.
പത്തൊന്‍പതാം നൂറ്റാണ്ടണ്ടില്‍ ജീവിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചറുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍ രസതന്ത്രവും മൈക്രോബയോളജി രംഗവുമായിരുന്നു. മൈക്രോബയോളജിയുടെ മൂന്ന് പിതാക്കന്മാരില്‍ ഒരാള്‍ കൂടിയാണ് ലൂയി പാസ്ചര്‍. ബാക്ടീരിയോളജിയുടെ പിതാവായും ജേം തിയറിയുടെ പിതാവായും അദ്ദേഹം അറിയപ്പെടുന്നു.
പേ വിഷബാധക്കും
ആന്ത്രാക്‌സിനും മരുന്ന്
പേവിഷബാധ, ആന്ത്രാക്‌സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകള്‍ കണ്ടണ്ടുപിടിച്ചത് ലൂയി പാസ്ചറാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ടണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മ ജീവികളാണ് പകര്‍ച്ച വ്യാധികളുണ്ടണ്ടാക്കുന്നതെന്ന് ഇന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ആദ്യമായി തിരിച്ചറിഞ്ഞതും സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടണ്ടുപിടിച്ചതും ലൂയി പാസ്ചറാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ അസുഖങ്ങള്‍ സൂക്ഷ്മാണുക്കള്‍ മൂലമാണുണ്ടണ്ടാകുന്നത് എന്ന സിദ്ധാന്തത്തെ ശരിവയ്ക്കുന്നവയായിരുന്നു.
നേരത്തെ പ്രസവാനന്തര പനി നിരവധി പേരെയാണ് മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ അത്തരം മരണനിരക്ക് കുറയ്ക്കാന്‍ പാസ്ച്ചറുടെ കണ്ടണ്ടുപിടുത്തങ്ങള്‍ വളരെ ഏറെ സഹായകമായി.
ചെരുപ്പുകുത്തിയുടെ മകന്‍
ദാരിദ്ര്യം നിറഞ്ഞതായിരുന്നു ലൂയിയുടെ ബാല്യകാലം. ദരിദ്രനായ ചെരുപ്പുകുത്തിയുടെ മകന് അതില്‍ കൂടുതലെന്തു പ്രതീക്ഷിക്കാനാവും?
1822ന് ഡിസംബര്‍ 27ന് ഫ്രാന്‍സില്‍ ജൂറാ പ്രവിശ്യയിലെ ഡോളില്‍ ജനിച്ച ലൂയി അര്‍ബോയിസ് പട്ടണത്തിലാണ് പഠിച്ചതും വളര്‍ന്നതും.
ഇച്ഛാശക്തിതന്നെയായിരുന്നു കൈമുതല്‍. ഉറച്ച തീരുമാനങ്ങള്‍ ലൂയിയെ പ്രശസ്തമായ എക്കോള്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ പ്രാപ്തനാക്കി. അതിനു മുന്‍പേ അവന്‍ ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം സ്വന്തമാക്കിയിരുന്നു.
ഭക്ഷണപദാര്‍ഥങ്ങള്‍ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലമാണെന്ന് അറിയാമല്ലോ. അത് തെളിയിച്ചത് പാസ്ചര്‍ ആണ്. ഈ സൂക്ഷ്മാണുക്കള്‍ ഉണ്ടണ്ടാകുന്നത് ഒറ്റയ്ക്കല്ല, ബയോജെനിസിസ് എന്ന പ്രക്രിയയിലൂടെയാണെന്നും അദ്ദേഹം വാദിച്ചു. ഈ സങ്കല്‍പത്തിന് തെളിവായി നടത്തിയതാണ് വളഞ്ഞ കഴുത്തുള്ള ഫ്‌ളാസ്‌ക് കൊണ്ടണ്ടുള്ള പരീക്ഷണം. ചൂടാക്കിയ മൃഗസൂപ്പ് അദ്ദേഹം വളഞ്ഞ കഴുത്തുള്ള പാത്രത്തില്‍ വച്ചു.
ഫില്‍ട്ടര്‍ ഉപയോഗിച്ച് അതില്‍ അന്യവസ്തുക്കളൊന്നും വീഴുന്നില്ല എന്ന് ഉറപ്പാക്കി. വായു കടക്കുന്നത് നീണ്ടണ്ട, ഹംസത്തിന്റെ കഴുത്തുപോലെയുള്ള കുഴലിലൂടെയാക്കി. ഇങ്ങനെ സൂക്ഷിച്ച മൃഗസൂപ്പില്‍ സൂക്ഷ്മാണുക്കള്‍ വളരില്ല എന്നതുകൊണ്ടണ്ട് അത് കാലങ്ങളോളം കേടുകൂടാതെ ഇരുന്നു. എന്നാല്‍, വളഞ്ഞ കുഴല്‍ പൊട്ടിച്ചുകളഞ്ഞപ്പോള്‍ സൂക്ഷ്മാണുക്കള്‍ വളരുന്നതായി കണ്ടണ്ടു. ഈ പരീക്ഷണത്തിലൂടെ, ജീവനുള്ളവയില്‍ നിന്നു മാത്രമേ ജീവന്‍ ഉല്‍ഭവിക്കുകയുള്ളൂ എന്ന സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
ജീവന്‍ അജൈവ വസ്തുക്കളില്‍ നിന്ന് ഞൊടിയിടയില്‍ ഉണ്ടണ്ടാകുന്നു എന്ന സങ്കല്‍പ്പം ഇതോടെ ഇല്ലാതായി. രോഗം ബാധിക്കുന്നതിന് കാരണക്കാര്‍ സൂക്ഷ്മാണുക്കളാണെന്ന പാസ്ചറുടെ പില്‍ക്കാല സിദ്ധാന്തത്തെ ന്യായീകരിക്കുന്നതായിരുന്നു ഈ സിദ്ധാന്തം.
പാല് കേടുവരുന്നതിന്റെ കാരണം
രോഗങ്ങള്‍ ഉണ്ടണ്ടാകാനുള്ള കാരണം സൂക്ഷ്മാണുക്കളാണെന്ന് പാസ്ചര്‍ക്കു മുന്‍പു തന്നെ ചില ശാസ്ത്രജ്ഞര്‍ കണ്ടെണ്ടത്തിയിരുന്നു. ഫ്രാക്കസ്റ്റൊറോ, ബാസ്സി, ഫ്രെഡറിക്ക് ഹെന്‍ലി എന്നിവരായിരുന്നു അവര്‍. എന്നാല്‍ ഇതു കൃത്യമായി പരീക്ഷണങ്ങളിലൂടെ തെളിയിച്ച് ആധികാരികത യൂറോപ്പിലൊട്ടാകെ പ്രചരിപ്പിച്ചത് പാസ്ചര്‍ ആണ്.
പാലും, വീഞ്ഞും കാലക്രമേണ കേടുവരുന്നത് സൂക്ഷ്മാണുക്കളുടെ വളര്‍ച്ച മൂലമാണ് എന്ന് പാസ്ചര്‍ ആദ്യമായി നിരീക്ഷിച്ചു. പാല്‍ കേടുവരാതിരിക്കാന്‍ ചൂടാക്കുന്ന വിദ്യയും കണ്ടണ്ടുപിടിച്ചു. ചൂടാക്കുന്നതു വഴി അണുക്കള്‍ നശിക്കുമെന്നും മനസിലാക്കി. 1862 ഏപ്രില്‍ 20 ന് ഈ കണ്ടണ്ടുപിടിത്തം ക്‌ളോഡ് ബെര്‍ണാഡിനോടൊപ്പം പരീക്ഷിച്ച് വിജയം വരിച്ചു.
രോഗപ്രതിരോധ
കണ്ടണ്ടുപിടുത്തങ്ങള്‍
കോഴിപ്പനിയെപ്പറ്റി ഗവേഷണത്തിനിറങ്ങിയ പാസ്ചര്‍ ഒരു സുപ്രധാന കണ്ടണ്ടുപിടുത്തമാണ് നടത്തിയത്. കോഴിപ്പനിക്കു കാരണമായ രോഗാണു നശിച്ചുപോയി. നശിച്ചുപോയ ബാക്ടീരിയ കള്‍ച്ചര്‍ കോഴികളില്‍ കുത്തിവച്ചപ്പോള്‍ അവയ്ക്ക് രോഗം വന്നില്ലെന്നു കണ്ടണ്ടു. പിന്നീട് ജീവനുള്ള ബാക്ടീരിയകളെ ഇതേ കോഴികളുടെ മേല്‍ കുത്തി വച്ചു. അവ ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അവയ്ക്ക് അസുഖം ബാധിച്ചില്ല. സാധാരണഗതിയില്‍ മരണം സുനിശ്ചിതമായ ഈ രോഗം ബാധിച്ചിട്ടും കോഴികള്‍ ചാകാത്തത് അവയില്‍ നശിച്ചുപോയ ബാക്ടീരിയല്‍ കള്‍ച്ചര്‍ കുത്തിവച്ചതുകൊണ്ടണ്ടാണെന്ന് അദ്ദേഹം മനസിലാക്കുകയായിരുന്നു.
മറ്റൊരിക്കല്‍ കന്നുകാലികള്‍ ആന്ത്രാക്‌സില്‍ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവയ് പ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചര്‍ ആണ്. എന്നാല്‍ ഈ മരുന്ന് ആദ്യമായി നിര്‍മിച്ചത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എമിലീ റോക്‌സ് ആയിരുന്നു.
പതിനൊന്നു നായ്ക്കളുടെ മേല്‍ പരീക്ഷിച്ച ശേഷമാണ് ഇതു ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചത്. നായുടെ കടിയേറ്റ ഒന്‍പതു വയസുള്ള ജോസഫ് മീസ്റ്റര്‍ എന്ന കുട്ടിയിലാണ് പരീക്ഷണം നടത്തിയത്. ഈ ചികിത്സ ഫലപ്രദമായതിനെത്തുടര്‍ന്ന് മറ്റ് പല മാരകരോഗങ്ങള്‍ക്കും വാക്‌സിന്‍ കണ്ടെണ്ടത്താനുള്ള ശ്രമം ശാസ്ത്രജഞര്‍ തുടങ്ങിവച്ചു.
അന്ത്യയാത്ര
1895ല്‍ പാരീസില്‍ അദ്ദേഹം 72 ാമത്തെ വയസിലാണ് മരണപ്പെട്ടത്. ഭൗതിക ശരീരം പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള അറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഇതിനു പുറത്ത് അദ്ദേഹത്തിന്റെ കണ്ടണ്ടുപിടുത്തങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ശാസ്ത്രസംബന്ധിയായ ധാരാളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലൂയി പാസ്ചര്‍.
പാസ്ചര്‍ പ്രഭാവം
സൂക്ഷ്മാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് രോഗമുണ്ടണ്ടാവുന്നതെന്ന് പാസ്ചര്‍ കണ്ടെണ്ടത്തി. ആ പഠനത്തെ ഉദ്ധരിച്ചാണ് പില്‍ക്കാലത്ത് ജോസഫ് ലിസ്റ്റര്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ കണ്ടണ്ടുപിടിക്കുന്നത്. 1865ല്‍ പട്ടുനൂല്‍പ്പുഴുക്കള്‍ ചത്തുപോകാന്‍ കാരണമായ രണ്ടണ്ടു രോഗങ്ങളെപ്പറ്റി അദ്ദേഹം പഠനം നടത്തി. രോഗകാരണം സൂക്ഷ്മാണുക്കളാണെന്ന് കണ്ടെണ്ടത്തി. രോഗമുണ്ടണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നീക്കം ചെയ്യുന്നതു വഴി രോഗംരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്നും അദ്ദേഹം നിരീക്ഷിച്ചു.
ചില സൂക്ഷ്മാണുക്കള്‍ക്ക് ഓക്‌സിജന്‍ കൂടാതെ ജീവിക്കാന്‍ കഴിയും എന്ന് സ്ഥിരീകരിച്ചു. ഇതിനെ പാസ്ചര്‍ പ്രഭാവം എന്നാണ് വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."