HOME
DETAILS
MAL
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിനു പരുക്ക്
backup
July 28 2016 | 23:07 PM
മറയൂര്‍: കാട്ടുപോത്തിന്റെ അക്രമണത്തില്‍ യുവാവിന് പരുക്ക്. കാന്തല്ലൂര്‍ ഇടക്കടവ് സ്വദേശി രാജമറ്റത്ത് മാണിയുടെ മകന് ദിപു (29) വിനാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചയോടെ ഇടക്കടവിനു സമിപം തുവാനത്തുള്ള കൃഷി ഭുമിയിലെ പണിക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ വിട്ടിലേക്ക് പോകുന്നതിനു വേണ്ടി പിതാവ് മാണിക്കൊപ്പം ഇറങ്ങുമ്പോഴാണ് കാട്ടുപോത്ത് അക്രമിച്ചത്.
ഇവര്‍ക്ക് നേരെ ചീറ്റി പാഞ്ഞടുത്ത കാട്ടുപോത്ത് ദിപുവിനെ കുത്തി എറിഞ്ഞു. പരുക്കേറ്റ ദിപുവിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."