മഹാരാഷ്ട്രയില്‍ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളെന്ന് മന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളാണെന്ന വിചിത്ര വാദവുമായി സംസ്ഥാന ജലസേചന മന്ത്രി തനാജി സാവന്ത്. രത്നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതോടെ അതു തകര്‍ന്ന് 14 പേര് മരിച്ചിരുന്നു.
ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നുമാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. നേരത്തെ ഇവിടെ ചോര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതോടെയാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അപ്പോള്‍ തന്നെ വകുപ്പ് നടപടിയെടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, സമീപവാസികളില്‍ നിന്ന് തനിക്ക് അത്തരത്തിലൊരു വിവരം ലഭിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. അണക്കെട്ട് തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."