നോട്ടെണ്ണുന്നതിന് സ്വകാര്യ ബാങ്ക് അധിക തുക ഈടാക്കിയതായി പരാതി
കല്ലമ്പലം: സ്വന്തം അക്കൗണ്ടില്‍ പണം ഡെപ്പോസിറ്റ് ചെയ്യാന്‍ സ്വകാര്യ ബാങ്കിലെത്തിയയാളില് നിന്നും നോട്ടെണ്ണുന്നതിന് അധിക തുക ഈടാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബാങ്ക് കല്ലമ്പലം ശാഖയ്ക്കെതിരേ നാവായിക്കുളം ഡീസന്റ് മുക്ക് കണ്ണന് നിവാസില്‍ ശകുന്തള ഓംബുസ്ഡ്മാനില് പരാതി നല്കി. കഴിഞ്ഞ 15 നായിരുന്നു പരാതിക്കാസ്പദമായ സംഭവം.
തന്റെ അക്കൗണ്ടിലേക്ക് 6000 രൂപ ഡെപ്പോസിറ്റ് ചെയ്യാന്‍ ഒരാള്‍ വശം കൊടുത്തു വിട്ടിരുന്നു. ഈ തുകയില്‍ 20ന്റെ നൂറ് നോട്ടുകള്‍ ഉണ്ടായിരുന്നു. ഈ നോട്ടുകള്‍ മിഷ്യനില്‍ എണ്ണുന്നതിന് ബാങ്ക് അധികൃതര്‍ 10 രൂപ അധികമായി ഈടാക്കിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അക്കൗണ്ടില്‍ നിന്നും തുക വസൂലാക്കുന്ന ബാങ്ക് നോട്ടെണ്ണുന്നതിനു കൂടി തുക ഈടാക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടമ്മ പ്രകോപിതയായത്.
പ്രതി മാസം നല്ലൊരു തുക ശമ്പളം കൈപ്പറ്റുന്ന ബാങ്ക് ജീവനക്കാര്‍ക്ക് പിന്നെന്താണ് ജോലിയൊന്നും ഇവര്‍ ആരാഞ്ഞു. പല ബാങ്കുകളും പോസ്റ്റ് ഓഫിസുകളും സീറോ അക്കൗണ്ട് ബാലന്‍സ് അടക്കം നിരവധി ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാതെ ചില ബാങ്കുകളുടെ ഇത്തരത്തിലുള്ള കൊള്ള അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."