HOME
DETAILS
MAL
സഊദിയിൽ ചികത്സയിലുള്ള കൊവിഡ് രോഗികൾ അയ്യായിരത്തിൽ താഴെ; ഇന്ന് 386 രോഗ മുക്തി, 217 വൈറസ് ബാധ, 14 മരണം
backup
November 29 2020 | 13:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 386 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 രോഗികൾ മരണപ്പെടുകയും 217 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ കാലങ്ങളിലെ ഏറ്റവും കുറവ് പ്രതിദിന വൈറസ് ബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ കൊറോണ കേസുകൾ പുറത്ത് വിടുന്നതിനു പുതിയ സംവിധാനം സജ്ജീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ 5,018 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 674 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,884 ആയും വൈറസ് ബാധിതർ 356,911 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 386 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 346,409 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."