HOME
DETAILS

ബീച്ച് ആശുപത്രിയില്‍ വയോധികരെ നടതള്ളിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

  
backup
September 27, 2018 | 1:52 AM

%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b5%8b

കോഴിക്കോട്: ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലും അല്ലാതെയും ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫിസര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഓരോരുത്തരുടെയും ആരോഗ്യനില അടിസ്ഥാനമാക്കി മാനസികാരോഗ്യ കേന്ദ്രത്തിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയശേഷം ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് കമ്മിഷന്‍ ജൂഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കോഴിക്കോട് ആര്‍.ഡി.ഒ വിഷയത്തില്‍ ഇടപെടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ച ശേഷം ആര്‍.ഡി.ഒയും ജില്ലാ സാമൂഹ്യനീതി ഓഫിസറും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ട്. ഇവരെ ബീച്ച് ആശുപത്രിയില്‍ തന്നെ താമസിപ്പിക്കുന്നത് ഇവിടെയെത്തുന്ന നിര്‍ധനരായ മറ്റു രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ചില സര്‍ക്കാരിതര സംഘടനകളും വ്യക്തികളും ഇവരെ സഹായിക്കാനെത്തിയിട്ടുണ്ടെങ്കിലും അതു പര്യാപ്തമല്ല. എന്നാര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
കേസ് ഒക്‌ടോബറില്‍ കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. ആരോരുമില്ലാതെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ 23 വയോധികരെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പലരെയും ചികിത്സയ്ക്കായി ബന്ധുക്കള്‍ തന്നെയാണ് എത്തിച്ചത്. ചിലരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചിലരെ തെരുവില്‍ നിന്നുമൊക്കെയാണ് എത്തിച്ചിട്ടുള്ളത്. പത്തുദിവസം മുതല്‍ ആറുമാസം വരെ ഇവിടെ കഴിയുന്നവരുണ്ടായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിവരം ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് ലീഗല്‍ അതോറിറ്റി സെക്രട്ടറി എം.പി ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാണ്ഡില്‍ ജാതിക്കൊല; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി ക്രൂരമര്‍ദ്ദനം; കാലില്‍ ഇരുമ്പ് ആണി അടിച്ചുകയറ്റി

National
  •  a month ago
No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  a month ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  a month ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  a month ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  a month ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  a month ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  a month ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  a month ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  a month ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  a month ago