HOME
DETAILS

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി; സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു

  
March 07, 2026 | 4:36 AM

medical negligence in trivandrum police case against csi mission hospital

 

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ കഴക്കൂട്ടം പൊലിസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളില്‍ തുണിക്കഷ്ണം വച്ച് തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് മാസങ്ങളോളം ദുരിതമനുഭവിച്ച മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ പരാതിയിലാണ് നടപടി. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. പരിശോധനയില്‍ അപ്പന്‍ഡിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ശസ്ത്രക്രിയ നടത്തിയ മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു.

മൂന്ന് മാസത്തോളം വേദന സഹിച്ച ഷീബ ഒടുവില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ മുറിവിലൂടെ നൂല്‍ പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളില്‍ പഞ്ഞിയും തുണിക്കഷ്ണവും ഉണ്ടെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Kazhakoottam police registered a case against CSI Mission Hospital after a woman suffered for three months due to a cloth fragment left inside her abdomen during surgery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  2 hours ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  3 hours ago
No Image

പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ

crime
  •  3 hours ago
No Image

റേഷന്‍ കാര്‍ഡ് വിതരണം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി നല്‍കും; അഞ്ചുവര്‍ഷത്തിനിടെ ലഭിച്ചത് 7 ലക്ഷം കുടുംബങ്ങള്‍ക്ക്

Kerala
  •  3 hours ago
No Image

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി കേന്ദ്രം: വര്‍ധിപ്പിച്ചത് 60 രൂപ

National
  •  3 hours ago
No Image

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

Kerala
  •  4 hours ago
No Image

അഹമ്മദാബാദിലെ 'ഫൈനൽ ശാപം' മറികടക്കാൻ മാസ്റ്റർ പ്ലാൻ; ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ

Cricket
  •  4 hours ago
No Image

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

crime
  •  4 hours ago
No Image

ബംഗാളിലെ എസ്.ഐ.ആർ. തർക്കം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വൈകാൻ സാധ്യത

Kerala
  •  5 hours ago