HOME
DETAILS

ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരിശീലനം പ്രഹസനമാകുന്നു

  
backup
November 30, 2020 | 1:17 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

 

മലപ്പുറം: പ്രൈമറി സ്‌കൂള്‍ അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രാക്ടീസ് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാക്ടീസ് ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ യാതൊരു ആസൂത്രണവുമില്ലാതെ പ്രാക്ടീസ് കേവലം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറിയെന്നാണ് പ്രധാന പരാതി.
സ്‌കൂളുകളില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ നേടിയെടുക്കുന്നതിനു മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്‌കൂള്‍ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്നത്. അതില്‍ മൂന്നാം സെമസ്റ്ററില്‍ നടക്കേണ്ട 45 ദിവസത്തെ എല്‍.പി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയത്.
എസ്.സി.ഇ.ആര്‍.ടി സംസ്ഥാന തലത്തില്‍ ഒരൊറ്റ സര്‍ക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പാക്കുന്നത്. തികച്ചും പ്രായോഗികമല്ലാത്ത ഭാരമാണ് അധികൃതര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇതുസംബന്ധിച്ച് അധികൃതരോട് വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
19 ദിവസം വിക്‌ടേഴ്‌സ് ചാനലില്‍ വരുന്ന ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാന്വലും 50 നിരീക്ഷണ റിപ്പോര്‍ട്ടുകളും എഴുതി തയാറാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, ദിവസവും ക്ലാസുകള്‍ മുഴുവന്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയാലും പരമാവധി 38 എണ്ണം മാത്രമെ തയാറാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് അധികൃതരുടെ അപ്രായോഗിക തീരുമാനം. എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയാണ് അധികൃതരെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 50 ടീച്ചിങ് മാന്വല്‍ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാപനങ്ങളും ഉണ്ട്.
പ്രൈമറി സ്‌കൂളുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതുകൂടി വരുമ്പോള്‍ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അത്ര ഭാരമായി മാറുകയായി. മൊബൈല്‍ ഫോണില്‍ ദിവസവും ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് തലവേദന, കാഴ്ചക്കുറവ് എന്നിവയും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം രണ്ടാം സെമസ്റ്ററിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാല്‍ കൂനിന്മേല്‍ കുരു വന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  7 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  7 hours ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  8 hours ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  8 hours ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  8 hours ago
No Image

ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'

National
  •  9 hours ago
No Image

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  9 hours ago
No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  9 hours ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  9 hours ago