HOME
DETAILS

ആകാശവാണി പ്രാദേശിക നിലയങ്ങള്‍ക്ക് ഇനി ഒരു പേര്, 'ആകാശവാണി കേരളം'

  
backup
November 30 2020 | 01:11 AM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%99


കോഴിക്കോട്: പ്രസാര്‍ഭാരതി രാജ്യമൊട്ടാകെ നടപ്പാക്കുന്ന ആകാശവാണി റീബ്രാന്‍ഡിങ് പദ്ധതിയുടെ ഭാഗമായി മലയാളത്തിലെ പ്രാദേശിക നിലയങ്ങള്‍ക്കെല്ലാം ചേര്‍ത്ത് ഒറ്റപ്പേര് നല്‍കി, 'ആകാശവാണി കേരളം'.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ദേവികുളം, തൃശൂര്‍ നിലയങ്ങളാണ് ഇനി'ആകാശവാണി കേരളം' എന്ന പേരില്‍ അറിയപ്പെടുക.
രാജ്യത്തെ 85 പ്രാദേശിക നിലയങ്ങള്‍ 36 കേന്ദ്രീകൃത ബ്രോഡ്കാസ്റ്റിങ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2021 ജനുവരിയോടെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പ്രാദേശിക നിലയങ്ങളുടെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലും മറ്റും പുതിയ നിര്‍ദേശങ്ങളുമുണ്ട്.
മാറ്റങ്ങള്‍ വരുന്നതോടെ രാജ്യത്തെ ആകാശവാണിയുടെ പ്രാദേശിക നിലയങ്ങളെല്ലാം അതത് സംസ്ഥാനത്തെ കേന്ദ്രീകൃത ബ്രോഡ്കാസ്റ്റിങ് സംവിധാനം പ്രവര്‍ത്തിക്കുന്ന നിലയത്തിന്റെ സഹ സ്ഥാപനങ്ങളായി മാറും.
ഇതനുസരിച്ച്, സംസ്ഥാനത്ത് തിരുവനന്തപുരം നിലയമായിരിക്കും പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുക. മറ്റു നിലയങ്ങള്‍ തിരുവനന്തപുരത്തിന്റെ ഉപ സ്റ്റേഷനുകളാകും. തിരുവനന്തപുരം കേന്ദ്ര നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ റിലേ ചെയ്യുക, കേന്ദ്ര നിലയത്തിലെ നിര്‍ദേശ പ്രകാരം പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ച് കൊടുക്കുക തുടങ്ങിയ ചുമതലകളാണ് ഉപകേന്ദ്രങ്ങള്‍ക്കുണ്ടാവുക. പുതിയ മാറ്റത്തോടെ അതത് പ്രദേശത്തെ പ്രാദേശിക പരിപാടികള്‍ ഇല്ലാതാവുകയും സംസ്ഥാനമാകെ ഒറ്റ പ്രക്ഷേപണം മാത്രമാവുകയും ചെയ്യും.
കോഴിക്കോട് നിന്ന് വിവിധ്ഭാരതിയുടെ കീഴിലുള്ള റിയല്‍ എഫ്.എം, തിരുവനന്തപുരത്ത് നിന്നുള്ള അനന്തപുരി എഫ്.എം എന്നിവയും 'ആകാശവാണി മലയാളം' എന്ന പേരില്‍ ഒറ്റ പ്രക്ഷേപണമാകും.
കൊച്ചിയിലെ പ്രാദേശിക റേഡിയോ സ്‌റ്റേഷനും റെയിന്‍ബോ എഫ്.എം സ്‌റ്റേഷനും മഞ്ചേരി എഫ്.എം സ്റ്റേഷനും 'റെയിന്‍ബോ എഫ്.എം' എന്ന പേര് സ്വീകരിക്കും. ചെലവു ചുരുക്കല്‍, മനുഷ്യവിഭവ ശേഷിയുടെ അഭാവം എന്നിവയാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് പ്രസാര്‍ഭാരതിയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago