HOME
DETAILS

മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ ഭീകരത അവസാനിപ്പിക്കണം: യു.ഡി.എഫ്

  
Web Desk
September 27 2018 | 03:09 AM

%e0%b4%ae%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e

വടകര: മടപ്പള്ളി ഗവ.കോളജില്‍ എസ്.എഫ്.ഐ നടത്തിവരുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് വടകരയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു.
രാത്രികാലങ്ങളില്‍ കോളജ് യൂനിയന്‍ ഓഫിസ് ക്രിമനലുകളുടെ താവളമായി മാറിയിരിക്കുകയാണ്. സമാധാനന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം. അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷനായി.
എം.സി വടകര, അഡ്വ.ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണ്‍, ബാബു ഒഞ്ചിയം, സുനില്‍ മടപ്പള്ളി, പ്രദീപ് ചോമ്പാല,അഫ്‌നാസ് ചോറോട്, എന്‍.പി അബ്ദുല്ല ഹാജി സംസാരിച്ചു.

പാറക്കലിനെതിരേയുള്ള നീക്കം എസ്.എഫ്.ഐയെ വെള്ളപുശാന്‍: അഡ്വ.ഐ മൂസ


വടകര : വിദ്യാര്‍ഥികളെയും നാട്ടുകാരെയും അക്രമിച്ച് പരുക്കേല്‍പ്പിക്കുക വഴി പൊതു സമൂഹത്തിന് മുന്നില്‍ മുഖം വികൃതമായ
എസ്.എഫ്.ഐക്കാരെ വെള്ളപൂശാനാണ് പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരേ നുണ പ്രചാരണവുമായി സി.പി.എം രംഗത്ത് ഇറങ്ങിയതെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.ഐ മൂസ, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുനില്‍ മടപ്പള്ളി,
ബാബു ഒഞ്ചിയം ആരോപിച്ചു.
രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയ വല്‍കരിക്കാനുള്ള സി.പി.എം ശ്രമം അപകടകരമാണ്. മടപ്പള്ളി ഗവ.കോളജിലെ എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദികളായ എസ്.എഫ്.ഐയെ സംരക്ഷിക്കാന്‍
രാഷ്ട്രീയ എതിരാളികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന സിപിഎം മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം
തടസപ്പെടുത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണ്. കൈനാട്ടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം സേവകരായ ഉദ്യോഗസ്ഥര്‍ നടത്തിയ തേര്‍വാഴ്ചയെ ചോദ്യം ചെയ്യുകയാണുണ്ടായത്. മടപ്പള്ളി കോളജികെലാപകേന്ദ്രമാക്കി മാറ്റിയ എസ്.എഫ്.ഐയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സി.പി.എം നേതൃത്വം കോളജിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന
ക്രിമിനല്‍ സംഘങ്ങള്‍ക്ക് സി.പി.എം കുട പിടിച്ചിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

സി.പി.എം അഴിഞ്ഞാട്ടത്തെ ചെറുത്ത് തോല്‍പ്പിക്കുക

വടകര : സി.പി.എം നടത്തുന്ന അക്രമത്തേയും അഴിഞ്ഞാട്ടത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ ശക്തികളുടെയും ഐക്യനിര കെട്ടിപ്പെടുക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.
വടകര താലൂക്കിലും മടപ്പള്ളിയിലും സി.പി.എം നടത്തിയ അക്രമങ്ങളെ സി.പി. എം ഒഴികെ എല്ലാവരും തള്ളി പറഞ്ഞത് മേഖലയില്‍ ഇവര്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടു എന്നതിന്റെ പ്രത്യക്ഷ തെളിവാണന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഏറാമല പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉ്ഘാടനം ചെയ്യുകയായിരുന്നു പാറക്കല്‍. കെ.കെ അമ്മദ് അധ്യക്ഷനായി. ഒ.കെ ഇബ്രാഹിം, രാജഗോപാലന്‍, ഒ.പി മൊയ്തു, പി.പി ജാഫര്‍, കരുണന്‍, ടി.പി ഗഫൂര്‍, എം.കെ യൂസഫ് ഹാജി, കെ.ഇ ഇസ്മായില്‍ സംസാരിച്ചു. ഏറാമല പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാനായി ക്രസന്റ് അബ്ദുള്ള, കണ്‍വീനറായി പി. രാമകൃഷ്ണന്‍ എന്നിവരെ തെരഞ്ഞടുത്തു.

മത നിരപേക്ഷ മാര്‍ച്ച് നടത്തി


വടകര: മടപ്പള്ളി ഗവ. കോളജിനെ കലാപ ഭൂമിയാക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെയും,യു.ഡി.എഫിന്റെയും ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന പ്രഖ്യാപനവുമായി സി.പി.എം.ഒഞ്ചിയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മത നിരപേക്ഷ മാര്‍ച്ചും,പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.നാദാപുരം റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മടപ്പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  35 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  36 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  an hour ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago