HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ
backup
May 23 2017 | 00:05 AM
മാനന്തവാടി: വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൊണ്ടവേദനയും പനിയുമായി കഴിഞ്ഞ 18നാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
നീണ്ട ഇടവേളകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."