HOME
DETAILS
MAL
മധ്യവര്‍ഗത്തിന്റെ ജീവിതം പുരോഗതിയിലേക്ക് നയിക്കപ്പെടും: മോദി
backup
July 05 2019 | 18:07 PM
ന്യൂഡല്‍ഹി: ഇന്ത്യയിലെ മധ്യവര്‍ഗ വിഭാഗങ്ങളുടെ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ വികസന പദ്ധതികളും ത്വരിതഗതിയിലാക്കുന്നതാണു ബജറ്റെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നികുതിഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാന സൗകര്യം ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂടും. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതാണെന്നും മോദി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."