HOME
DETAILS

ചുവന്ന തുണിയില്‍പ്പൊതിഞ്ഞ് ബജറ്റ്

  
backup
July 05, 2019 | 6:57 PM

%e0%b4%9a%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%9e

 


ന്യൂഡല്‍ഹി: ബജറ്റ് രേഖകള്‍ ബ്രീഫ് കെയ്‌സില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരികയെന്ന പഴയ രീതി മാറ്റി ധനമന്ത്രി നിര്‍മല സീതാരാമന്‍. അശോക സ്തംഭം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത്.
അതീവ രഹസ്യമായി നടന്ന ബജറ്റ് തയാറാക്കലിനും അച്ചടിക്കും ശേഷം ധനമന്ത്രാലയത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ക്കും സഹമന്ത്രി അനുരാഗ് ഠാക്കൂറിനുമൊപ്പം നിര്‍മല ഫോട്ടോയ്ക്ക് പോസ് ചെയ്തു. മുന്‍ കാലങ്ങളിലെല്ലാം ഈ വേളയില്‍ ധനമന്ത്രി തുകല്‍ ബാഗ് ഉയര്‍ത്തിക്കാണിക്കാറാണ് പതിവെങ്കിലും ഇത്തവണ നിര്‍മല സീതാരാമന്‍ കൈപ്പിടിയിലൊതുക്കിയ ചുവന്ന തുണിപ്പൊതിയായിട്ടാണ് എത്തിയത്.


ഇതിനോട് യോജിച്ച മജന്ത നിറത്തിലുള്ള സാരിയായിരുന്നു നിര്‍മല അണിഞ്ഞിരുന്നതും.
ധനമന്ത്രാലയത്തില്‍നിന്ന് നേരെ രാഷ്ട്രപതി ഭവനിലേക്ക് പോയ നിര്‍മല ബജറ്റ് അവതരണത്തിന് പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദിന്റെ അനുമതി നേടി. തുടര്‍ന്ന് പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനെത്തി ബജറ്റിന് അംഗീകാരം നേടി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിലേക്ക് കടന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രി ആര്‍.കെ ഷണ്‍മുഖം ഷെട്ടി മുതല്‍ ഒന്നാം മോദി സര്‍ക്കാരിലെ അരുണ്‍ ജയ്റ്റ്‌ലി വരെ ബ്രീഫ്‌കെയ്‌സിലാണ് ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  6 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  6 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  6 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'

National
  •  6 days ago
No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  6 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  6 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  6 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  6 days ago