നിയമം ലംഘിച്ച് വാഹനത്തില്‍ ചുവപ്പ് ബോര്‍ഡ് സ്ഥാപിച്ച് വയനാട് ഡി.ടി.പി.സി
മാനന്തവാടി: വാഹനത്തില്‍ ചുവപ്പ് ബോര്‍ഡ് സ്ഥാപിച്ച് നിയമലംഘനം നടത്തുന്ന വയനാട് ഡി.ടി.പി.സിക്ക് എതിരേ പ്രതിഷേധം ശക്തമാവുന്നു.
വയനാട് ഡി.ടി.പി.സിയുടെ കിഴിലുള്ള വാഹനങ്ങളിലാണ് ചുവപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാത്രമാണ് ചുവപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിന് അനുമതിയുള്ളത്. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനം നീല ബോര്‍ഡാണ് ഉപയോഗിക്കുന്നത്. വയനാട് ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പോലും ജില്ലയില്‍ സ്വന്തമായി വാഹനം ഇല്ല. ഡി.ടി.പി.സിയുടെ വാഹനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം എന്നും നിയമവിരുദ്ധമായി എഴുതിയിട്ടുണ്ട്. സര്‍ക്കാര്‍ കര്‍ശനമായി നിയമങ്ങള്‍ പാലിച്ച് മന്ത്രിമാരും ജഡ്ജിമാരും ബീക്കണ്‍ ലൈറ്റും മാറ്റി. വയനാട് ആര്‍.ടി.ഒയുടെ ഓഫിസിന് മുമ്പിലാണ് ഇത്തരത്തില്‍ നിയമലംഘനം നടക്കുന്നത്. ഡി.ടി.പി.സിയുടെ വാഹനത്തില്‍ ചുവപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനും ടൂറിസം വകപ്പ് എന്ന് എഴുതുന്നതിനും അനുമതി നല്‍കിയിട്ടല്ലെന്നും നടപടി സ്വീകരിക്കുമെന്നും ടൂറിസം വയനാട് ഡപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."