HOME
DETAILS
MAL
മതിലകത്ത് ആശുപത്രിക്ക് നേരെ കല്ലേറ്
backup
July 29 2016 | 00:07 AM
മതിലകം: മതിലകം റിലീഫ് ആശുപത്രിക്ക് നേരെ കല്ലേറ്. ആശുപത്രി ലാബിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് റോഡില്‍ നിന്ന് കല്ലെറിഞ്ഞതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മതിലകം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഈ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലരവയസ്സുകാരി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."