തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് ഓഫിസുകളില്‍ ജോലിയിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും പരിശോധിച്ച് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയ്ക്ക് വിധേയരാകണം. മേലധികാരികള്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് എല്ലാ ദിവസവും ഉദ്യോഗസ്ഥരുടെ ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തണം.
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശോധനാ പോയിന്റുകള്‍ കലക്ടറേറ്റുകളിലും ജില്ലാ ഓഫിസുകളിലും ഒരുക്കണം. രോഗലക്ഷണങ്ങളുള്ളവരെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കണം. പോളിങ് സാമഗ്രികളുടെ വിതരണ ദിവസം വിതരണ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കണം. പോസിറ്റീവ് ആകുന്നവരെ തെരഞ്ഞെടുപ്പിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കി ആവശ്യമായ ചികിത്സ ലഭ്യമാക്കണം. രോഗ ലക്ഷണമുള്ളവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് നാറ്റ് ടെസ്റ്റ് നടത്തി ഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാം.
പ്രാഥമിക സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ജോലികളില്‍ തിരികെ പ്രവേശിക്കാം. സാമൂഹ്യ അകലവും മാസ്‌കും സാനിറ്റൈസറും തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യനിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിക്കണെമന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."