HOME
DETAILS

രൂപയിടിവ് നേരിടാന്‍ 19 ഇനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കൂട്ടി; വിപണിയില്‍ വിലകൂടും

  
backup
September 27, 2018 | 5:24 AM

65464565464645-2

ന്യൂഡല്‍ഹി: നിരന്തരമായ രൂപയുടെ ഇടിവ് നേരിടാന്‍ 19 ഇനങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി. എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ കൂട്ടിയത്. 2.5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് തീരുവ കൂട്ടിയത്.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കൂട്ടിയ തീരുവ ബാധകമാവും. 2017-18 വര്‍ഷത്തില്‍ 86,000 കോടി രൂപയുടെ ഇറക്കുമതിയാണ് ഈ ഇനങ്ങളില്‍ ഉണ്ടായത്.

എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ (10 കിലോയ്ക്ക് താഴെ) എന്നിവയുടെ തീരുവ ഇരട്ടിയാക്കി. നേരത്തെ 10 ശതമാനമുണ്ടായിരുന്നത് ഇനി 20 ശതമാനമായിരിക്കും. റേഡിയല്‍ ടയറുകള്‍ക്ക് 10 ശതമാനമുണ്ടായിരുന്നത് 15 ശതമാനമാക്കി. ചെരുപ്പുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം തീരുവ കൂടി സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്.

ഇന്ധന ബില്ല് കൂടിയതും എണ്ണയിതര, സ്വര്‍ണ്ണയിതര ഇറക്കുമതി വര്‍ധിച്ചതും കാരണം കനത്ത വ്യാപാരക്കമ്മിയാണ് ഇന്ത്യ നേരിട്ടിരുന്നത്. കഴിഞ്ഞ മാസങ്ങളില്‍ കയറ്റുമതി വര്‍ധിച്ചിരുന്നുവെങ്കിലും ഇറക്കുമതി കൂടിയതാണ് കമ്മി വര്‍ധിപ്പിച്ചത്. 2018 ഏപ്രില്‍- ഓഗസ്റ്റ് പാദത്തില്‍ 80.35 ബില്യണ്‍ ഡോളറിന്റെ കമ്മിയാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 67.27 ബില്യണ്‍ ഡോളറായിരുന്നു.

എത്രകണ്ട് ഫലം ചെയ്യും?

കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും ഇന്ത്യന്‍ രൂപയുടെ ഇടിവ് തടഞ്ഞുനിര്‍ത്താനും ഇറക്കുമതി തീരുവ ഉപകാരം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമാണ് ഫലം ചെയ്യുകയെന്ന് എസ്.ബി.ഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  3 days ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  3 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  3 days ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  3 days ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  3 days ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  3 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  3 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  3 days ago