
വകുപ്പുകള്‍ക്ക് അതൃപ്തി; സ്വാശ്രയ കോളജുകളുടെ ലയനം ഒഴിവാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളുടെ ലയനം വകുപ്പുകളുടെ അതൃപ്തിയെത്തുടര്‍ന്ന് ഒഴിവാക്കി. 
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് (ഐ.എച്ച്.ആര്.ഡി), ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ (എല്‍.ബി.എസ്), സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ (സി.സി.ഇ.ഇ), കോ- ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷനല്‍ എജ്യൂക്കേഷന്‍ (കേപ്പ്), ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജ് എന്നിവയെ ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കാനുള്ള നടപടിക്രമങ്ങളാണ് വിവിധ വകുപ്പുകളുടെ അതൃപ്തിയെത്തുടര്‍ന്ന് ഒഴിവാക്കിയത്. 
ഈ സാമ്പത്തിക വര്‍ഷം ലയനം വേണ്ട എന്ന ധനവകുപ്പിന്റെ ശുപാര്‍ശയും ലയനം ഒഴിവാക്കാന്‍ കാരണമായി. ലയനത്തിലൂടെ ഭരണച്ചെലവ് കുറയ്ക്കാനും സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. 
എന്നാല്‍ കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ സാമ്പത്തിക ബാധ്യത മറ്റുള്ളവര്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു വകുപ്പുകള്‍ ലയനത്തെ എതിര്‍ത്തത്. 
കെ.എസ്.ആര്.ടി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമായതിനാല്‍ ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനിയറിങ് കോളജ് വിട്ടുനല്‍കാന്‍ ഗതാഗത വകുപ്പിനും താല്‍പ്പര്യമുണ്ടായിരുന്നില്ല. കേപ്പിന്റെ ഭരണാവകാശം മുഴുവനായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു വിട്ടുനല്‍കുന്നതില്‍ സഹകരണ വകുപ്പിനും അതൃപ്തിയുണ്ടായിരുന്നു. 
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള സ്കെയിലിലെ വ്യത്യാസവും സ്ഥിര നിയമനം നല്‍കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും വിവിധ വകുപ്പുകള്‍ ലയനത്തെ എതിര്‍ക്കാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police
National
• 5 hours ago
കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ
Kerala
• 5 hours ago
മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി
Kerala
• 6 hours ago
ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു
uae
• 6 hours ago
വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി
Kerala
• 6 hours ago
താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും
Kerala
• 6 hours ago
ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Kerala
• 7 hours ago
ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്
Kuwait
• 7 hours ago
ഈ ക്യൂ ആർ കോഡ് പേയ്മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം
National
• 7 hours ago
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി
uae
• 7 hours ago
കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
Kerala
• 8 hours ago
മാളിലൂടെ നടക്കവേ വഴി മുറിച്ചുകടന്ന സ്ത്രീക്കായി നടത്തം നിർത്തി ഷെയ്ഖ് മുഹമ്മദ്; യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
uae
• 7 hours ago
പോക്സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി
Kerala
• 8 hours ago
അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്
uae
• 8 hours ago
ക്രിപ്റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്സ് റെയ്ഡ്
Kerala
• 9 hours ago
ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ
uae
• 9 hours ago
ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 10 hours ago
100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story
International
• 10 hours ago
അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ
qatar
• 8 hours ago
ഫാസ് ടാഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും
National
• 9 hours ago
മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ
Kerala
• 9 hours ago

