പ്രതീക്ഷകളുണര്‍ത്തി പുതിയ കണക്കുകള്‍
നെയ്യാര്‍: ഇന്ന് ജൂലെ 29 , ലോക കടുവാ ദിനം. വംശനാശ ഭീഷണി നേരിടുന്ന കടുവകള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ പ്രതീക്ഷാനിര്‍ഭരമായ കണക്കുകളാണ് പുറത്തു വരുന്നത്. അടുത്തിടെ ഗ്ലോബല്‍ ടൈഗര്‍ ഫോറം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഭാരതത്തില്‍ പ്രത്യേകിച്ചും കേരളത്തില്‍ കടുവാ സംരക്ഷണം ഊര്‍ജിതമായി നടക്കുന്നു എന്നും ഫോറം പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു.
2006 ല്‍ 45 കടുവകള്‍ ഉണ്ടായിരുന്നുവെന്നത് 2010 ആയപ്പോഴേക്കും 71 ആയി വര്‍ധിച്ചു. 2014 ല്‍ 136 ആയി ഉയര്‍ന്നു. ഇന്ത്യയിലാകമാനം 2226 കടുവകളാണ് ഉള്ളത്. 2010 ല്‍ 1706 കടുവകളാണ് കണ്ടെത്തിയിരുന്നത്. വനങ്ങളെ അഞ്ച് മേഖലകളായി തരം തിരിച്ച് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഓഫ് ഇന്‍ഡ്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും ചേര്‍ന്നാണ് കടുവാസെന്‍സസ് എടുത്തത്. മണ്ണിന്റെ ഘടന, ഇരകളുടെ ഭക്ഷണം, ഇരജീവികളുടെ സാന്നിധ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ക്യാമറ ട്രാപ്പ് രീതിയിലാണ് കണക്കെടുത്തത്. മുന്‍പ് കടുവയുടെ കാല്‍മുദ്ര കണ്ടെത്തിയാണ് കണക്കെടുത്തിരുന്നത്. വേനല്‍ക്കാലത്ത് ജലസാന്നിധ്യമുള്ള മേഖലകളില്‍ കാല്‍മുദ്ര കണ്ടെത്തും. പാദമുദ്രകളില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കലക്കി ഒഴിച്ച് ഉറയ്ക്കുമ്പോള്‍ ഇളക്കിയെടുത്താണ് കടുവകളുടെ എണ്ണവും വലിപ്പവും നിര്‍ണയിച്ചിരുന്നത്. ഇത് അശാസ്ത്രിയമാണെന്ന് 2005 ല്‍ വൈല്‍ഡ് ലൈഫ് സൊസൈറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് ക്യാമറ ട്രാപ്പ് സംവിധാനം നിലവില്‍ വന്നത്.
ഇരകള്‍ വരാറുള്ള ഭാഗത്ത് കടുവകള്‍ തമ്പടിക്കുമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങളാണ് സംഘം ശ്രദ്ധിച്ചത്. സാറ്റലൈറ്റ് മാപ്പ്, ക്യാമറ, ലാപ്പ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ അടക്കമാണ് എട്ടു ദിവസം നീണ്ട സെന്‍സസ് നടത്തിയത്. ഇവര്‍ കണ്ടെത്തുന്ന വിവരങ്ങള്‍ വൈല്‍ഡ് ലൈഫ് സൊസൈറ്റിക്ക് കൈമാറി. .അവരാണ് വിശകലനത്തിലൂടെ കണക്ക് പുറത്തുവിട്ടത്. നാല് വര്‍ഷം കൂടുമ്പോഴാണ് കണക്കെടുപ്പ് നടത്തുന്നത്.
അഗസ്ത്യമലയും സമീപത്തെ വനഭാഗങ്ങളും കടുവകളുടെ സങ്കേതമാണ്. അഗസ്ത്യമുടിയ്ക്ക് താഴെ പൊങ്കാലപ്പാറയില്‍ കടുവകള്‍ ഇരകളെ പിടികൂടാന്‍ ഇരിക്കുന്ന നിരവധി പാറയിടുക്കുകളുണ്ട്. മുണ്ടെന്‍തുറൈ -കളക്കാട് കടുവാസങ്കേതം
അഗസ്ത്യമലയുടെ മറു ഭാഗത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."