വൈകാതെ വാക്സിന് ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് വൈകാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്. എന്നിരുന്നാലും രോഗത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് അണുവിടപോലും പിന്മാറാന് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജൂലൈ- ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിനുള്ള പദ്ധതികള്‍ തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. കൊവിഡിനോടുള്ള പോരാട്ടം ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ശുചിത്വവും സാമൂഹിക അകലവും തുടര്‍ന്നും പാലിച്ചേ മതിയാവൂ.
കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ ഏറ്റവും വലിയ ആയുധം മാസ്ക് ധരിക്കലും സാനിറ്റൈസര്‍ ഉപയോഗിക്കലുമാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഇന്ത്യയിലാണെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."