HOME
DETAILS
MAL
178 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരേ നടപടി
backup
July 06 2019 | 19:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകളുടെ സമരം പിന്‍വലിച്ച ശേഷം നടന്ന 'ഓപ്പറേഷന് റൈഡേഴ്സ് ' രാത്രികാല പരിശോധനയില്‍ 178 ബസുകള്‍ക്കെതിരേ നടപടി.
ബസ് സമരം പിന്‍വലിച്ച ജൂലൈ ഒന്നിന് ശേഷം ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ബസുകള്‍ പിടികൂടിയത്. ഗുഡ്സ് കടത്തിയതിന് ആറ് വാഹനങ്ങള്‍ക്കെതിരേയും യാത്രക്കാരുടെ ലിസ്റ്റ് നല്‍കാതെ ഓടിയതിന് അഞ്ച് ബസുകള്‍ക്കെതിരേയും വഴിമധ്യേ ആളെ കയറ്റിയതിന് എട്ട് ബസുകള്‍ക്കെതിരേയും കേസെടുത്തു.
പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്ന അന്തര്‍ സംസ്ഥാന സര്വിസുകള്ക്കെതിരേയും സംസ്ഥാനത്തിനകത്തുള്ള സര്വിസുകള്ക്കെതിരേയും നടത്തി വരുന്ന പരിശോധന കൂടുതല്‍ കര്‍ശനമായി തുടരുവാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."