യു.പിയില്‍ ബോര്‍ഡ് പരീക്ഷ എഴുതണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇനി മുതല്‍ പരീക്ഷാഹാളില്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും ഉണ്ടെങ്കിലേ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പരീക്ഷ നടത്തിപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും പകരക്കാര്‍ പരീക്ഷ എഴുതാന്‍ കയറിക്കൂടുന്നത് തടയുന്നതിനും വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ എഴുപ്പമാകുമെന്നും യുപിഎംഎസ്പി സെക്രട്ടറി ഷെയ്ല്‍ യാദവ് പറഞ്ഞു.
പത്താംക്ലാസ്, പ്ലസ് ടു രജിസ്ട്രേഷന് സമയത്തും വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."