HOME
DETAILS
MAL
അശോക് സിങ് വധം: മുന്‍ ആര്‍.ജെ.ഡി എം.പിയ്ക്ക് ജീവപര്യന്തം തടവ്
backup
May 23 2017 | 09:05 AM
പാറ്റ്‌ന: അശോക് സിങ് എം.എല്‍.എയെ കൊലപെടുത്തിയ കേസില്‍ രാഷ്ട്രീയ ജനതാദള്‍ മുന്‍ എം.പി പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവ്.
1995ല്‍ പകല്‍ സമയം പാറ്റ്‌നയിലെ ഔദ്യോഗിക വസതിയില്‍വെച്ചാണ് അശോക് സിങ് എം.എല്‍.എ കൊല്ലപ്പെട്ടത്. പ്രഭുനാഥ് സിങ്ങിനെ കൂടാതെ സഹോദരന്‍ ദിനാനാദ്, റിതേഷ് സിങ്, കേദാര്‍ സിങ്, സുധീര്‍ സിങ് എന്നിവരും കേസില്‍ കുറ്റക്കാരാണ്.
ഹസാരിബാഗ് അഡീഷണല്‍ ജില്ല ജഡ്ജ് സുരേന്ദ്ര ശര്‍മയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് 22 വര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.
1997 വരെ പട്‌ന ഹൈക്കോടതിയുടെ പരിഗണനയിലായിരുന്ന കേസ് പിന്നീട് ഹസാരിബാഗിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."