പരമ്പരാഗത രാഷ്ട്ര സങ്കല്‍പ്പത്തെ അട്ടിമറിക്കാന്‍ മോദി ഭരണകൂടം ശ്രമിക്കുന്നു: വി.ടി ബല്‍റാം
ബഹ്‌റൈന്‍: പതിറ്റാണ്ടുകളായി ഇന്ത്യ കാത്ത് സൂക്ഷിച്ച്‌പോന്നിരുന്ന മതേതര, ജനാതിപത്യ, നാനാത്വത്തില്‍ ഏകത്വമെന്ന പൈതൃകങളില്‍ നിന്ന് മാറി സംഘപരിവാര്‍ അനുകൂല രാഷ്ട്ര സങ്കല്‍പ്പം സൃഷ്ടിക്കുകായാണു മോദി ഭരണകുടമെന്ന് വി ടി ബല്‍റാം എം എല്‍ എ. ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2017 സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ രാഷ്ട്രീയം വളര്‍ത്താന്‍ മത ചിഹ്നങളെ സംഘപരിവാര്‍ ദുരുപയോഗം ചെയ്യുകയാണ്, സോഷ്യല്‍ മീഡിയയില്‍ പോലും ആളുകള്‍ ഇത്തരം പ്രചരണങള്‍ നടത്തുന്നു. മുന്‍ മുഖ്യമന്ത്രിയും സി.പി.എം സമുന്നത നേതാവുമായ വി.എസ് അച്യുതാനന്തന്റെ കാബിനറ്റ് പദവി ക്കൊപ്പം തന്നെ അഴിമതിക്കേസില്‍ കേരളത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി വി.എസിനെ പോലും അപമാനിച്ചിരിക്കുകയാണു പിണറായി സര്‍ക്കാര്‍ എന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. എ.പി അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. നേതാക്കള്‍ക്കുളള ഉപഹാരം ചാരിറ്റി വിംഗ് കണ്‍വീനര്‍ ഷഫീക്ക് കൊല്ലം,ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണന്‍,വൈസ് പ്രസിഡന്റ് ഫാസില്‍ വട്ടോളി,മെംബര്‍ഷിപ്പ് കണ്‍വീനര്‍ ഹരി ഭാസ്‌കരന്‍ എന്നിവര്‍ കൈമാറി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹായി എന്ന സന്നദ്ധ സംഘടനക്ക് ആംബുലന്‍സ് വാങ്ങുവാന്‍ ഐവൈസിസി സഹായം ചെയ്തതിനു സഹായിയുടെ ഉപഹാരം ചടങ്ങില്‍ സ്വീകരിച്ചു.
ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റ് അഡ്വ.ലതീശ് ഭരതന്‍, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സി. അജ്മല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് റഫീക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."