ആറു തടവുകാരെ മോചിപ്പിക്കും
തിരുവനന്തപുരം: ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആദ്യഘട്ടത്തില്‍ ആറു തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജോസ്, അഭിലാഷ്, രാജുപോള്‍ എന്നിവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുരേന്ദ്രന്‍, കണ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെയുമാണ് മോചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവ് ജയിലുകളിലേക്ക് അയച്ചു.
തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ നേരത്തേ മടക്കിയിരുന്നു.
തടവുകാരുടെ വിശദാംശങ്ങള്‍ ഫയലില്‍ ഉള്‍പ്പെടുത്താത്തതും നിയമവകുപ്പ് സെക്രട്ടറി ഫയലില്‍ ഒപ്പിടാത്തതിലെ സാങ്കേതികപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. ഈ പട്ടികയിലുള്ളവര്‍ക്കാണ് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി മോചനം ലഭിച്ചിരിക്കുന്നത്.
വേലു, ശശിധരന്‍, തോമസ് ജോസഫ്, ലക്ഷ്മണന്‍, വിദ്യാധരന്‍, പൗലോസ്, ശ്രീകുമാര്‍, വിജയന്‍, മാത്യു വര്‍ഗീസ്, പ്രസാദ്, ജോസ്, സനല്‍കുമാര്‍, രാജന്‍, അനീഷ്, ജലീല്‍, കുമാര്‍, സുരേഷ്, കുട്ടന്‍, അബ്ദുല്‍ റഹ്മാന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍, ഹുസൈന്‍, സുരേഷ്, രാജേന്ദ്രന്‍, സുബൈര്‍, കുമാരന്‍, അബൂബക്കര്‍, സിദ്ധീഖ്, ഹാരീസ്, പത്മനാഭന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്ക് രണ്ടാംഘട്ടത്തില്‍ മോചനം ലഭിക്കും.
126 പേരുടെ പട്ടികയാണ് ശിക്ഷാഇളവിനായി സംസ്ഥാന ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. ഇതില്‍ 37 പേരുടെ പട്ടികയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഒരു മാസം മുതല്‍ ഒന്നര വര്‍ഷം വരെയാണ് ശിക്ഷാകാലയളവില്‍ ഇളവ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."