HOME
DETAILS

മലബാര്‍ ദേവസ്വം നിയമത്തില്‍ മാറ്റംവരുത്തും: മന്ത്രി

  
backup
May 23 2017 | 19:05 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തിരുവനന്തപുരം: മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ നിലവിലെ നിയമത്തില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹിന്ദു ധര്‍മസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്മേല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
നിയമത്തില്‍ മാറ്റംവരുത്തുന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വ.ഗോപാലകൃഷ്ണന്‍ അധ്യക്ഷനും വേണുഗോപാല്‍, മോഹനന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍കാല റിപ്പോര്‍ട്ടുകള്‍കൂടി പരിശോധിച്ച ശേഷമായിരിക്കും നിയമത്തില്‍ മാറ്റം വരുത്തുക. കുളം, കാവ് എന്നിവയുടെ പുനരുദ്ധാരണത്തിനായി ഗ്രാന്റ് അനുവദിക്കുന്നതിന് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തുന്നത് ആലോചിക്കും. ക്ഷേത്രം കോലധാരിയുടെയും ആചാരസ്ഥാനീയരുടെയും നിലവിലെ ആനുകൂല്യം വര്‍ധിപ്പിക്കും. ബില്‍ പ്രകാരം മലബാര്‍ ദേവസ്വത്തിനു കീഴില്‍ ഹിന്ദു ധര്‍മസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ഏഴംഗ പ്രാദേശിക കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോള്‍ അവിശ്വാസികളെ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അവതരിപ്പിച്ച 2017ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റ് (ഭേദഗതി) ബില്‍ സഭയില്‍ വോട്ടിനിട്ടാണ് പാസാക്കിയത്. നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനുള്ള ബില്ലാണിത്. രണ്ടുവര്‍ഷം കാലാവധിയുള്ള നിലവിലുള്ള പ്രാദേശിക കമ്മിറ്റി അംഗങ്ങളെ പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്.
1951ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റ് ആക്ടാണ് ഭേദഗതി ചെയ്തത്. ഭേദഗതിയനുസരിച്ച് ഹിന്ദു ധര്‍മസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ഏഴംഗ പ്രാദേശിക കമ്മിറ്റിയില്‍ ഒരംഗം പട്ടികജാതി അല്ലെങ്കില്‍ പട്ടിക ഗോത്രവര്‍ഗ സമുദായത്തില്‍പ്പെട്ടയാള്‍ ആയിരിക്കണം. മറ്റൊരാള്‍ ഹിന്ദു മതത്തില്‍പ്പെട്ട ദാര്‍ശനികനോ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നയാളോ ഹിന്ദു സാഹിത്യ കൃതികള്‍ രചിച്ചയാളോ ആയിരിക്കണം. ഒരംഗം വനിതയായിരിക്കണം. കൂടാതെ മറ്റു നാലംഗങ്ങളുമുണ്ടാകും.
എം. ഉമ്മര്‍, അടൂര്‍ പ്രകാശ്, സി. ദിവാകരന്‍, വി.ഡി സതീശന്‍ എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു. ഉമ്മറിന്റെ രണ്ടു ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago