HOME
DETAILS

ഇടപാടുകാരെ വലച്ച് എസ്.ബി.ഐ

  
backup
September 27, 2018 | 7:38 PM

%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf

 

കോഴിക്കോട്: എസ്.ബി.ഐയുടെ ജനദ്രോഹ നടപടികള്‍ അവര്‍ക്കുതന്നെ വിനയാകുന്നു. ജനങ്ങളെ പരമാവധി ബാങ്കില്‍നിന്ന് അകറ്റുന്നതും പ്രയാസങ്ങളുണ്ടാക്കുന്നതുമായ നയങ്ങളാണ് കുറച്ചു കാലമായി ബാങ്ക് തുടരുന്നത്. എസ്.ബി.ഐ ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് എസ്.ബി.ഐയുടെ മറ്റ് ശാഖകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന പുതിയ നയമാണ് ജനങ്ങള്‍ക്ക് കുരിശായിരിക്കുന്നത്. പുതിയ ഉത്തരവ് ഉപഭോക്താക്കളെ ബാങ്കുകളില്‍നിന്ന് അകറ്റുകയാണ്.
എസ്.ബി.ഐ പുതുതായി ഇറക്കിയ ഉത്തരവിന്റെ ഭാഗമായാണ് എസ്.ബി.ഐ ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് മറ്റൊരാളുടെ അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ സാധിക്കാത്തത്. ഇതോടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് പണമിടുന്നത് കുറയുന്നതായാണ് റിപ്പോര്‍ട്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഇടപാടുകാര്‍ മറ്റു ബാങ്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.
രേഖകളില്ലാത്ത പണം തടയാന്‍ പുതിയ നിയമം സഹായകമാവുമെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ അക്കൗണ്ടുള്ള വ്യക്തിയാണെങ്കില്‍ ഉടമയുടെ അക്കൗണ്ട് നമ്പര്‍ സ്ലിപ്പില്‍ എഴുതി നല്‍കണം. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് അറിയാതെ നിരവധി പേരാണ് എസ്.ബി.ഐ അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ സാധിക്കാതെ മടങ്ങുന്നത്. അക്കൗണ്ടില്‍ നേരിട്ട് പണമായി നിക്ഷേപിക്കുന്നതിന് മാത്രമാണ് ഈ നിയമം ബാധകം.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ സി.ഡി.എം (ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍) വഴിയോ മറ്റ് ശാഖകളിലേക്ക് പണം അയക്കുന്നതിന് പ്രയാസമില്ല. എന്നാല്‍ സി.ഡി.എമ്മുകള്‍ ആവശ്യത്തിനില്ലാത്തതും മറ്റൊരു ദുരിതമാണ്. ഉള്ള സ്ഥലങ്ങളില്‍ ആളുകളുടെ നീണ്ട നിരയാണ് കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍

qatar
  •  3 days ago
No Image

എണ്ണ മാത്രമല്ല, പൊന്നുമുണ്ട്! സഊദി അറേബ്യയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി; കുതിക്കാൻ ഒരുങ്ങി സമ്പദ്‌വ്യവസ്ഥ

Saudi-arabia
  •  3 days ago
No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  3 days ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  3 days ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  3 days ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  3 days ago
No Image

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

Football
  •  3 days ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  3 days ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  3 days ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  3 days ago