HOME
DETAILS

ജനങ്ങളെ മനുഷ്യകവചമാക്കുന്നത് ഭരണഘടനാ വിരുദ്ധം

  
backup
May 23, 2017 | 8:50 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b4%b5%e0%b4%9a%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ന്യൂഡല്‍ഹി: കശ്മിരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ലീതല്‍ ഗഗോയിയെ സൈനിക ബഹുമതി നല്‍കി ആദരിച്ച നടപടി വിവാദത്തിലേക്ക്. 1949ലെ ജനീവാ കണ്‍വന്‍ഷന്‍ പ്രകാരം സംഘര്‍ഷ സാഹചര്യങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍പ്പെടും. സാധാരണക്കാരെ ബന്ധിയാക്കുന്നതും മനുഷ്യകവചമായി ഉപയോഗിക്കുന്നതും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലും കുറ്റമാണ്. ഈ സാഹചര്യത്തില്‍ സൈനികന് ബഹുമതി നല്‍കിയ നടപടി ശരിയല്ലെന്ന വാദം ശക്തമായിട്ടുണ്ട്.
ചാരനെന്നാരോപിച്ച് പാകിസ്താന്‍ അറസ്റ്റ്‌ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ഹേഗിലെ യു.എന്‍ രാജ്യാന്തര കോടതിയില്‍ നിയമയുദ്ധം നടത്തിവരികയാണ്. വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള രാജ്യാന്തരനിയമം പാകിസ്താന്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യ കോടതിയില്‍ തുടക്കത്തില്‍ അനുകൂലവിധി സമ്പാദിച്ചത്. ഇതിനുപിന്നാലെയാണ് രാജ്യാന്തരനിയമപ്രകാരം തെറ്റുചെയ്ത സൈനികനെ ഇന്ത്യ ബഹുമതി നല്‍കി ആദരിച്ചതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞമാസം ഒന്‍പതിന് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ദര്‍ (26) സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്തത്. വിഘടനവാദികള്‍ ബഹിഷ്‌കരണ ഭീഷണിമുഴക്കിയ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏഴുശതമാനം പോളിങ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വോട്ട് രേഖപ്പെടുത്തിയവരില്‍ യുവാവും ഉള്‍പ്പെടും. സംഭവത്തെത്തുടര്‍ന്ന് മേജര്‍ ഗഗോയിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. കലാപത്തിന് എതിരായ മികച്ച സേവനത്തിനാണ് ഗഗോയ്ക്ക് ആര്‍മി ചീഫ് കമാന്‍ഡേഴ്‌സ് കാര്‍ഡ് ബഹുമതി ലഭിച്ചിരിക്കുന്നത്. അതേസമയം, ഗഗോയിയെ ആദരിച്ച നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. താഴ്‌വരയിലെ പ്രശ്‌നം കലുഷിതമാക്കാന്‍ ഈ നടപടി കാരണമാകുമെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ് ആരോപിച്ചു. കേസന്വേഷണം പൂര്‍ത്തിയാകാതെയാണ് മേജറെ ആദരിച്ചത്.
സൈന്യത്തെ വ്യക്തിഗത നേട്ടത്തിനുപയോഗിക്കുകയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് സുബോധ് കാന്ത് സഹായ് ആരോപിച്ചു. മോദിസര്‍ക്കാരിന്റെ അതേശൈലിയിലാണ് സൈന്യവും പ്രവര്‍ത്തിക്കുന്നത്. അന്വേഷണം അവസാനിക്കും മുന്‍പ് മേജറെ ആദരിക്കാന്‍ പാടില്ലായിരുന്നുവെന്ന് സുബോധ് പറഞ്ഞു. കശ്മിരികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ട സമയത്ത് ഇങ്ങനെയല്ല സൈന്യം ചെയ്യേണ്ടിയിരുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. പക്വതയോടെയാണ് കശ്മിര്‍ വിഷയം കൈകാര്യംചെയ്യേണ്ടത്. ഇത്തരം നടപടികള്‍ സാഹചര്യം കൂടുതല്‍ മോശമാകാന്‍ ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാരിന് ജമ്മുകശ്മിര്‍ വിഷയത്തില്‍ ഒരുതരത്തിലുള്ള നയവുമില്ലെന്ന് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. കശ്മിരിലെ തീവ്രവാദപ്രവര്‍ത്തനം നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിനു കഴിയും. പക്ഷേ അത് അവസാനിപ്പിക്കാന്‍ അവര്‍ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മേജര്‍ ഗഗോയിയുടെ തെറ്റായ നടപടിയെ അംഗീകരിക്കുകയാണ് അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജൂനൈദ് മാറ്റോ പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ക്ക് ശുദ്ധിപത്രം നല്‍കുന്നതുപോലെയായി ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേജറെ ആദരിച്ച നടപടി കശ്മീര്‍ ജനതയെ ഞെട്ടിച്ചെന്ന് ഹുര്‍റിയത്ത് നേതാവ് മിര്‍വാഈസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. കശ്മിരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ആദരിക്കുന്നതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശൈലിയെന്നതിന് തെളിവാണിതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, മേജര്‍ക്കെതിരേ ബാരാമുള്ള പൊലിസ് എടുത്ത കേസ് റദ്ദാക്കില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


ഇനി വോട്ട്‌ചെയ്യില്ലെന്നു സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ്


ന്യൂഡല്‍ഹി: ഇനിയൊരിക്കലും വോട്ട്‌ചെയ്യില്ലെന്ന് സൈന്യം മനുഷ്യകവചമാക്കിയ ഫാറൂഖ് അഹമ്മദ് ധര്‍. തെരഞ്ഞെടുപ്പുദിവസം വീടിനുപുറത്തേക്കിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയ മേജര്‍ ഗഗോയിയെ ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല. ജനങ്ങള്‍ക്കു മുന്‍പില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ മൃഗമൊന്നുമല്ലല്ലോ? മേജര്‍ ഗഗോയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ വടിയെടുത്ത് നേരിടാന്‍ എനിക്ക് പറ്റില്ല. അന്നത്തെ സംഭവത്തെത്തുടര്‍ന്നുള്ള ശരീരവേദന ഇപ്പോഴും മാറിയിട്ടില്ല. സഹായിയെയും കൂട്ടിയാണ് വീട്ടിന് പുറത്തേക്കിറങ്ങാറുള്ളതെന്ന് ഫാറൂഖ് പറഞ്ഞു.
തനിക്കെതിരേ ഒരുപെറ്റികേസ് പോലും ഇല്ല. താനിതുവരെ സൈന്യത്തെ കല്ലെറിഞ്ഞിട്ടില്ല-ഫാറൂഖ് പറഞ്ഞു.


പ്രതിഷേധക്കാരില്‍ നിന്ന് രക്ഷനേടാനാണ് അക്രമികളില്‍ പ്രധാനിയെ കവചമാക്കിയതെന്ന് മേജര്‍

ശ്രീനഗര്‍: കശ്മിരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനുമുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെയായിരുന്നുവെന്ന് ഇതിന് നേതൃത്വം നല്‍കിയ മേജര്‍ ലീതല്‍ ഗഗോയ്. സൈനിക ആദരം ലഭിച്ച മേജര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
കശ്മിരിലെ ബന്ദിപ്പോറയില്‍ ജനങ്ങള്‍ പൊലിസിനു നേരെ കല്ലേറ് നടത്തിയതിന്റെ വിവരം ലഭിച്ചതിനെതുടര്‍ന്നാണ് സൈന്യം അവിടെ എത്തിയത്. കല്ലേറ് നിര്‍ത്താന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ അതിന് തയാറായില്ല. തുടര്‍ന്നാണ് അക്രമത്തിന് നേതൃത്വം നല്‍കിയ ഫാറൂഖ് അഹമ്മദ് ദര്‍ എന്നയാളെ തന്ത്രപൂര്‍വം പിടികൂടിയത്. ഇയാളെ സൈനിക ജീപ്പിനുമുന്നില്‍ കെട്ടിയിട്ട ശേഷമാണ് മറ്റുള്ളവര്‍ കല്ലേറ് നിര്‍ത്തിയത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിനെ രക്ഷപ്പെടുത്താനും അക്രമത്തിന് അയവു വരുത്താനും മറ്റ് വഴികളുണ്ടായിരുന്നില്ല-മേജര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തകര്‍ക്കെതിരായ മികച്ച സേവനത്തിനുള്ള സൈനിക മെഡലാണ് മേജര്‍ ഗഗോയിക്ക് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  a month ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  a month ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  a month ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  a month ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  a month ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  a month ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  a month ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  a month ago


No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  a month ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  a month ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  a month ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago