HOME
DETAILS

കര്‍ഷകസമരത്തിന്  പിന്തുണ അറിയിച്ച്  കനേഡിയന്‍ പ്രധാനമന്ത്രി  

  
backup
December 02 2020 | 02:12 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81
 
 
 
രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെട്ടുള്ള പ്രസ്താവന അനുചിതമെന്ന് ഇന്ത്യ   
ഒട്ടാവ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനയത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തില്‍ ആശങ്കയറിയിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രൂഡോയുടെ പ്രസ്താവന അനുചിതമാണെന്നു പറഞ്ഞ് ഇന്ത്യ തള്ളി. സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്റെ 551ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കാനഡയിലെ സിഖുകാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫേസ്ബുക് വിഡിയോയിലൂടെയാണ് ട്രൂഡോ കര്‍ഷകസമരത്തെ പിന്തുണച്ചത്.  അതേസമയം കാനഡ നേതാക്കളുടെ പ്രസ്താവന കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാതെയുള്ളതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലിടപെടുന്നത് അനുചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
 
പിന്നെയും ചര്‍ച്ച
 
ന്യൂഡല്‍ഹി: പഞ്ചാബ് നേതൃത്വം നല്‍കുന്ന കര്‍ഷക സമരക്കാരുമായി വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയ്ക്കുപിന്നാലെ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിങ് തോമറും പിയൂഷ് ഗോയലും കൃഷിഭവനില്‍ ചര്‍ച്ച നടത്തി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു. ചര്‍ച്ചയില്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. 
 
കീഴടങ്ങി കേന്ദ്രം
 
ന്യൂഡല്‍ഹി: ഉപാധികളില്ലാതെ തങ്ങള്‍ക്കു പറയാനുള്ളത് കേട്ടില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള വഴികള്‍ ഉപരോധിക്കുംവിധം സമരം ശതമാക്കുമെന്ന കര്‍ഷകരുടെ മുന്നറിയിപ്പില്‍ നിലപാടു മയപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നേരത്തെ നിശ്ചയിച്ചതിന് മുമ്പുതന്നെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം തയാറാകുകയായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  19 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  19 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  20 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  20 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  21 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  21 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  21 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago