HOME
DETAILS
MAL
ദലിതര്‍ക്കെതിരേയുള്ള അക്രമങ്ങള്‍: കെ.ഡി.എഫ് പ്രതിഷേധിച്ചു
backup
July 29 2016 | 01:07 AM
ആലത്തൂര്‍: ദലിതര്‍ക്കെതിരേ രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് രാജ്യത്തിന്റെ ഭരണത്തിന്നും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് കെ.ഡി.എഫ്.ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
ഉത്തര്‍ പ്രദേശില്‍ കുമാരി മായാവതിയെ അപമാനിച്ച ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ ദയാല്‍ ശങ്കര്‍ സിങ്ങിന്റെ പ്രസ്താവന അതിനുദാഹരണമാണ്. പരമ്പരാഗത ജോലിചെയ്ത് കുടുംബം പോറ്റുന്ന ദലിത് കുടുംബങ്ങള്‍ക്കെതിരെ ഒരു പറ്റം മേലാളന്മാര് നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തിന് തന്നെ ആപത്താണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ കെ.ആര്. ആറുമുഖന്‍ അധ്യക്ഷനായി. സി. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."