റമദാനില്‍ മതാഫില്‍ നിസ്കാരത്തിന് വിലക്ക്
ജിദ്ദ: റമദാനില്‍ വിശുദ്ധ ഹറമിലെ മതാഫില്‍ തറാവീഹ്, തഹജ്ജുദ്, ഐഛിക നിസ്കാരങ്ങള്‍ നിര്‍വഹിക്കുന്നത് വിലക്കിക്കൊണ്ട് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് നിര്‍ദേശം നല്കി. തറാവീഹ് നിസ്കാരം മതാഫില്‍ നിര്‍വഹിക്കുന്നത് ത്വവാഫ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് നടപടി.
വിശുദ്ധ റമദാനിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന സെന്‍ട്രല്‍ ഹജ് കമ്മിറ്റി യോഗത്തിലാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
റമദാനില്‍ മതാഫില്‍ ഇഫ്താര്‍, അത്താഴ സുപ്രകള്‍ വിലക്കാനും നിര്‍ദേശമുണ്ട്. നിസ്കാരങ്ങള്‍ക്കു തൊട്ടുമുന്‍പ് വിശുദ്ധ കഅ്ബാലയത്തിനു മുന്നിലുള്ള നിരകളില്‍ സ്ഥലംപിടിക്കുന്നതും ഹറംകാര്യ വകുപ്പ് വിലക്കും. എന്നാല്‍ നിര്‍ബന്ധ നിസ്കാരങ്ങളുടെ സമയത്ത് ത്വവാഫ് നിര്‍വഹിക്കുന്നവരെ മതാഫില്‍ നിസ്കാരം നിര്‍വഹിക്കാന്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."