തിരൂര്‍വെറ്റില: സര്‍ക്കാര്‍ പിന്തുണ തേടി കര്‍ഷകര്‍
തിരൂര്‍: പാരമ്പര്യമായി കൈമാറിവന്ന തിരൂര്‍ വെറ്റിലയുടെ പെരുമ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പിന്തുണ പ്രതീക്ഷിച്ച് കര്‍ഷകര്‍. കയറ്റുമതി തിരിച്ചടിയെ തുടര്‍ന്നുണ്ടായ വിലത്തകര്‍ച്ചയില്‍ പ്രതിസന്ധിയിലായ വെറ്റില കര്‍ഷകര്‍ പിടിച്ചുനില്‍ക്കാനും പതിയെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിലാണ്.
ഈയൊരു പരിശ്രമത്തിന്റെ ഭാഗമായി സംസ്ഥാന കൃഷി മന്ത്രിയെക്കണ്ട് തിരൂര്‍ വെറ്റിലയുടെ സവിശേഷതയും ഭൂതകാല പെരുമയും ബോധ്യപ്പെടുത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിന് മുന്നോടിയായി തിരൂര്‍, താനൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ വെറ്റില കര്‍ഷകരുടെ കൂട്ടായ്മയൊരുക്കാനാണ് തീരുമാനമെന്ന് തിരൂര്‍ വെറ്റില ഉല്‍പ്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പന്‍ പറഞ്ഞു. ഇതിന് ശേഷം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ നേരില്‍ക്കണ്ട് വിശദവിവരങ്ങള്‍ അടങ്ങിയ നിവേദനം നല്‍കും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കെടുത്ത തിരൂര്‍ വെറ്റിലയുടെ പാകിസ്ഥാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെയാണ് പ്രതിസന്ധിയിലായത്. പലരും വെറ്റില കൃഷിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ പ്രതിസന്ധിക്കിടയിലും പിടിച്ചുനില്‍ക്കുന്ന പാരമ്പര്യ കര്‍ഷകരാണ് തിരൂര്‍ വെറ്റിലയ്ക്ക് ഇനിയും നല്ല കാലം വരുമെന്ന പ്രതീക്ഷയില്‍ പരിശ്രമങ്ങള്‍ നടത്തുന്നത്. തിരൂര്‍ വെറ്റില ഉല്‍പ്പാദക സംഘത്തിന്റെ ആലോചനാ യോഗത്തിലാണ് മന്ത്രിയ്ക്ക് നിവേദനം നല്‍കാന്‍ തീരുമാനമായത്. യോഗം തിരൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാവ മൂപ്പന്‍ അധ്യക്ഷനായി.
തിരുനാവായ കൃഷി ഓഫിസര്‍ അജ്ഞു, തലക്കാട് കൃഷി ഓഫിസര്‍ ഷഫ്‌ന കളരിക്കല്‍, തിരൂര്‍ കൃഷി ഫീല്‍ഡ് ഓഫിസര്‍ സുരേന്ദ്രന്‍, സംഘം സെക്രട്ടറി ബീരാന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ജമാലുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."