ട്രാഫിക് പരിഷ്കരണം: വാഹന സര്‍വേ നടത്തി
നിലമ്പൂര്‍: വര്‍ധിച്ചു വരുന്ന നിലമ്പൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ശാസ്ത്രീയമായ രീതിയില്‍ സിഗ്നല്‍ സിസ്റ്റം ഉപയോഗിക്കുന്നതിന് വിദ്യാര്‍ഥികള്‍ വാഹന സര്‍വേ നടത്തി. നിലമ്പൂര്‍ പൊലിസിന്റെ സഹകരണത്തോടെ നിലമ്പൂര്‍ അമല്‍ കോളജിലെ 25ഓളം എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ ട്രാഫിക് സര്‍വേ നടത്തിയത്.
സര്‍വേക്ക് മുന്നോടിയായി നടത്തിയ പരിശീലനം അമല്‍ കോളജില്‍ എസ്.ഐ മനോജ് പറയട്ട ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന് അധ്യക്ഷനായി.
എസ്.ഐ മനോജ് പറയട്ട, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.പി ജനീഷ് ബാബു, സ്റ്റുഡന്റ് സെക്രട്ടറി, എം.കെ ജൗഹര്‍, വളണ്ടിയര്‍മാരായ യാസര്‍ അറഫാത്ത്, കെ. ഫര്‍ഷാദ്, മെബിന്, സി.എച്ച്. ഷാഹുല്‍ അജ്മല്‍, സി.പി. സല്മാന് ഫാരിസ്, കെ.കെ. മുഹമ്മദ് റാഷിദ്, ഷിഫാന് കരുളായി, നസീഫ് കാളികാവ്, എം. നിതിന്‍, സാനു ഷഫിന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."