HOME
DETAILS

മൈനസ് 60 ഡിഗ്രിയില്‍ വിമാനയാത്ര ചെയ്ത പഞ്ചാബുകാരന്‍ ഇതാ ഇവിടെയുണ്ട്!

  
backup
July 07 2019 | 18:07 PM

%e0%b4%ae%e0%b5%88%e0%b4%a8%e0%b4%b8%e0%b5%8d-60-%e0%b4%a1%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8


ലണ്ടന്‍: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി നീണ്ട 10 മണിക്കൂര്‍ യാത്രയ്‌ക്കൊടുവില്‍ ലണ്ടനിലെത്തിയ ഇന്ത്യക്കാരന്റെ സാഹസികയാത്ര വിദേശമാധ്യമങ്ങളില്‍ വൈറലാകുന്നു. പഞ്ചാബില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന പ്രദീപ് സൈനി എന്ന യുവാവാണ് ശരീരം മരവിച്ചുപോകുന്ന കൊടും തണുപ്പും ഓക്‌സിജനില്ലാത്ത അവസ്ഥയും അതിജീവിച്ച് 4000 മൈല്‍ താണ്ടി വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയത്. 40,000 അടി വരെ ഉയരത്തില്‍ ഇങ്ങനെ യാത്രചെയ്ത ഒരാള്‍ ജീവനോടെ രക്ഷപ്പെടുന്നത് അത്യപൂര്‍വമാണ്.


1996 ഒക്ടോബറില്‍ നടന്ന ഈ സംഭവം ഇപ്പോള്‍ ശ്രദ്ധ നേടിയത് ഈയിടെ കെനിയ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുന്നിലേക്ക് തണുത്തു മരവിച്ച ഒരാളുടെ മൃതദേഹം വന്നു വീണതോടെയാണ്. ആരും കാണാതെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി യാത്ര ചെയ്തയാളാണ് മരിച്ചതെന്നു കരുതുന്നു.
പഞ്ചാബികള്‍ വിഘടനവാദികളാണെന്ന സംശയത്തില്‍ ഇംഗ്ലണ്ടില്‍ കനത്ത നിരീക്ഷണം നേരിടുന്ന കാലത്താണ് പ്രദീപ് സൈനി വിദേശത്തേക്കു കടത്താന്‍ പദ്ധതിയിട്ടത്. വിമാനം കയറാന്‍ ചെന്ന നിരവധിപേര്‍ അറസ്റ്റിലുമായി. അതോടെ അനധികൃതമായി കടക്കുന്നതിനെ കുറിച്ചായി ചിന്ത. വിമാനത്തില്‍ അതുവരെ യാത്ര ചെയ്തിട്ടില്ലാത്ത പ്രദീപിന് ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിലെ യാത്ര എത്രത്തോളം അപകടകരമാണെന്നതിനെ കുറിച്ച് അറിയുകയുമില്ലായിരുന്നു.
ഇന്ത്യക്കാരെ അനധികൃതമായി ബ്രിട്ടനിലേക്കു കടത്തുന്ന ഒരാളാണ് ഈ ആശയം പകര്‍ന്നത്. ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിനകത്ത് ആരുമറിയാതെ കയറ്റുന്ന കാര്യം താനേറ്റെന്നും അയാള്‍ പറഞ്ഞു.
അങ്ങനെ വിദേശത്ത് ഒരു ജോലി സ്വപ്നം കണ്ടിരുന്ന പ്രദീപ് സൈനിയും അനുജന്‍ വിജയും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ബോയിങ് 747 വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റി. വിമാനത്തിന്റെ മുന്‍വശത്തെ കംപാര്‍ട്ട്‌മെന്റായിരുന്നു അത്. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും മാത്രമേ അതു തുറക്കൂ.
അന്ന് 22 വയസേ പ്രദീപിനുണ്ടായിരുന്നുള്ളൂ. അനുജന് പതിനെട്ടും. സൗത്ത് വെസ്റ്റ് ലണ്ടനില്‍ എത്താറായപ്പോഴേക്കും ജീവവായു കിട്ടാതെ തണുത്തു മരവിച്ച് വിജയ് മരിച്ചിരുന്നു. ലാന്‍ഡിങിനായി കംപാര്‍ട്ട്‌മെന്റ് തുറന്നപ്പോള്‍ 2000 അടി ഉയരത്തില്‍ നിന്ന് മൃതദേഹം താഴേക്കു വീണു. ശരീരോഷ്മാവ് അപകടകരമാംവിധം താഴ്ന്ന് അബോധാവസ്ഥയിലായിരുന്ന പ്രദീപ് സൈനി വീണത് റണ്‍വേയിലായിരുന്നു. ബാഗേജ് ശേഖരിക്കാന്‍ വന്നവരാണ് ഇയാളെ ഹൈപോതെര്‍മിയ അവസ്ഥയില്‍ നിശ്ചലമായി കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു.


താപനില മൈനസ് 60 ഡിഗ്രി വരെ എത്തിയപ്പോള്‍ ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ച് ശരീരം സ്വയം രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് സൈനിക്കു തുണയായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണഗതിയില്‍ മൃഗങ്ങളിലേ ഇതു വിജയിക്കാറുള്ളൂ.


ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ പ്രദീപിനെ ഇന്ത്യയിലേക്ക് കയറ്റിയയച്ചില്ല. ബ്രിട്ടനില്‍ തങ്ങാന്‍ അനുവാദം ലഭിച്ചു. 2014 വരെ നീണ്ട നിയമപോരാട്ടത്തിലൂടെ ആയിരുന്നു അത്. ഇന്ന് ഭാര്യയും രണ്ട് മക്കളുമായി നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്നു.
1996ലെ ആ ചരിത്രയാത്ര ഇന്നും നടുക്കത്തോടെയേ അദ്ദേഹത്തിന് ഓര്‍ക്കാനാവുന്നുള്ളൂ. സഹയാത്രികനായിരുന്ന പ്രിയപ്പെട്ട അനുജന്റെ മരണം പ്രദീപിനെ ആറു വര്‍ഷത്തോളം വിഷാദരോഗത്തിനടിമയാക്കി. പിന്നെ പതിയെ അതില്‍ നിന്ന് മുക്തനായ അദ്ദേഹം ഇപ്പോള്‍ ഹീത്രുവിലെ കാറ്ററിങ് കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  7 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago