പ്രതിദിന കൊവിഡ് മരണ നിരക്കുയരുന്നു; ആശങ്കയില്‍ കേരളം; ഇന്നുമാത്രം 28 മരണം: ആകെ മരണം 2298 ആയി
തിരുവനന്തപുരം: കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് സംസ്ഥാനത്ത് വീണ്ടും ഉയരുന്നു. ഇന്നുമാത്രം 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരേ പ്രതിദിനം 20 നോടടുത്തായിരുന്നു മരണനിരക്ക്. ഇപ്പോള്‍ ദിവസവും 25നു മുകളിലേക്കുയര്‍ന്നിരിക്കുന്നു.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍(57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."