കുടുംബശ്രീ വിപണന മേളക്ക് ഇന്ന് തുടക്കം
ആലപ്പുഴ: കുടുംബശ്രീ പത്തൊമ്പതാമത് സംസ്ഥാന വാര്‍ഷികാഘോങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഘാടകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയ്ക്ക് ഇന്നു ടൗണ്‍ ഹാളില്‍ തുടക്കം.
14 ജില്ലകളില്‍ നിന്നായി എഴുപതോളം യൂണിറ്റുകളും സംരംഭകരുമാണ് മേളയില്‍ പങ്കെടുക്കുക. വെളിച്ചെണ്ണ, ഉണക്കമത്സ്യം, കറിപൗഡറുകള്‍, തേന്‍, കയര്‍ ഉല്പന്നങ്ങള് എന്നിവയാണ് ജില്ലയില്‍ നിന്നുള്ള സംരംഭകര്‍ മേളയ്ക്കെത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ബ്രഹ്മി ഉല്പന്നങ്ങള്, ജൈവഉല്‍പന്നങ്ങള്‍, മുള, പായല്‍ എന്നിവ കൊണ്ടു തയ്യാറാക്കിയ വിവിധ ഉല്പന്നങ്ങള്, വൈക്കോല്‍ ചിത്രങ്ങള്‍, ജൈവഅരിയും അതില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും, പ്രകൃതി സൗഹൃദ ബാഗുകള്‍, കരകൗശല വസ്തുക്കള്‍, ആറന്മുളക്കണ്ണാടി, ചക്ക ഉല്പന്നങ്ങള്, തഴ കൊണ്ടുള്ള ഉല്പന്നങ്ങള്, അമൃതം ന്യൂട്രിമിക്സ് കൊണ്ടുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള് എന്നിവയും മേളയിലുണ്ട്.
വിപണനമേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ വിവിധ സാസ്കാരിക പരിപാടികളും അരങ്ങേറും.രാവിലെ 10ന് ജില്ല കളക്ടര്‍ വീണ എന്‍.മാധവന് മേള ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭ ഉപാധ്യക്ഷ ബീന കൊച്ചുബാവ അധ്യക്ഷത വഹിക്കും.മല്‍സ്യബോര്‍ഡ് ചെയര്മാന് പി.പി ചിത്തിരഞ്ജന്‍, കയര്‍ബോര്‍ഡ് ചെയര്മാന് ആര്.നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."