HOME
DETAILS

ഒരു നായക്ക് കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നത് 445 രൂപ

  
backup
May 24 2017 | 03:05 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 

തൊടുപുഴ: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി രൂപീകൃതമായതാണ് എസ്.പി.സി. എ (സോഷ്യല്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്). അക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ എസ്.പി.സി.എ നേരത്തെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിര്‍ജീവമായി. നായ്ക്കളെ പിടികൂടുന്നതിന് ചെന്നൈ ബ്ലുക്രോസ് ഓഫ് ഇന്‍ഡ്യയില്‍ നിന്ന് മൂന്നര അടി പൊക്കവും അഞ്ചര അടി നീളവുമുള്ള കെണി നേരത്തെ തൊടുപുഴയിലെത്തിച്ചിരുന്നു. കൂടാതെ പ്രത്യേകതരം കുടുക്ക് ഉപയോഗിച്ച് നായ്ക്കളെ പിടികൂടുന്നതിന് പരിശീലനം സിദ്ധിച്ച തൊഴിലാളികളെയും എസ്.പി.സി.എ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരേയും കാണാനില്ല.
1960-ല്‍ പാര്‍ലമെന്റില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി നിയമം പാസാക്കുകയും ഇന്ത്യയിലെ എല്ലാ ജില്ലകളിലും എസ്.പി. സി.എ സ്ഥാപിച്ച് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനും ജില്ലാ പൊലിസ് മേധാവി വൈസ് ചെയര്‍മാനുമാണ്. ജില്ലാ വെറ്ററിനറി ഓഫീസര്‍ ഹോണററി സെക്രട്ടറിയായി രൂപീകരിക്കപ്പെടുന്ന സമിതിയാണ് എസ്.പി.സി.എയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
തെരുവില്‍ അലഞ്ഞു നടന്ന നായ്ക്കളെ എസ്.പി.സി.എ അധികൃതര്‍ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഒരാഴ്ചയോളം പരിപാലിച്ചശേഷം പിടികൂടിയ സ്ഥലത്ത് കൊണ്ടുപോയി വിടുകയാണ് ചെയ്തിരുന്നത്. തെരുവുനായ്ക്കളെ ഇപ്രകാരം പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് കേന്ദ്രഗവണ്‍മെന്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ മുഖേന ഒരു നായയ്ക്ക് 445 രൂപയോളമാണ് നല്‍കിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago