തൊടുപുഴയില്‍ യൂത്ത് ലീഗ് യൂത്ത് ഓഡിറ്റ് സംഘടിപ്പിച്ചു
തൊടുപുഴ: 'എല്‍.ഡി.എഫ് ദുരിതത്തിന്റെ ഒരു വര്‍ഷം' എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് ഓഡിറ്റിങ് തൊടുപുഴയില്‍ സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച യൂത്ത് ഓഡിറ്റിങ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റ്റി. കെ നവാസ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇ .എസ് മൂസ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി .എന്‍. നൗഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യൂത്ത് ഓഡിറ്റിംഗില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് സുധീര്‍ , സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. എച്ച് അസ്സീസ്, വി.എ നിസാര്‍, കെ. എം അജ്നാസ്, എം. എസ് .എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ്, നിയോജക മണ്ഡലം സെക്രട്ടറി സല്മാന് എസ്. എ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം. എം. അബ്ദുള്‍ ഷുക്കൂര്‍, നേതാക്കളായ പി. എം. നിസാമുദ്ദീന്‍, എന്‍. എം ഷാനവാസ്, വി .എച്ച് മുഹമ്മദ്, അന്‍സാര്‍ കണിപ്പറമ്പില്‍, പി. എം നജീബ്, എം. എ. സക്കീര്‍ ഹാജി, വി .എ. ഷംസുദ്ദീന്, എം. പി. സലിം, പി. എസ് മൈതീന്‍, സത്താര്‍ താമരശ്ശേരി, സ്വാലിഹ് മുഹമ്മദ്, അന്‍സാരി വി. എന്‍, എം .എ സബീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."