HOME
DETAILS
MAL
സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ നിര്‍മാണം തടഞ്ഞു
backup
May 24 2017 | 03:05 AM
തൊടുപുഴ: സ്വകാര്യ മൊബൈല്‍ കമ്പനി കേബിള്‍ കുഴിച്ചിട്ട ശേഷം റോഡ്നിരപ്പില്‍ നിന്നും ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി തടഞ്ഞു. തൊടുപുഴ ആശീര്‍വാദ് തീയേറ്ററിന് സമീപം ഇന്നലെയായിരുന്നു സംഭവം. റിലയന്‍സ് കമ്പനിക്കു വേണ്ടി കേബിള്‍ കുഴിച്ചിട്ട ശേഷം റോഡ് നിരപ്പില്‍ നിന്നും ഒരടിയിലേറെ പൊക്കത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. സാധാരണ റോഡ്നിരപ്പിലാണ് കോണ്‍ക്രീറ്റ് ചെയ്യാറുള്ളത്. ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തത് യാത്രാതടസം സൃഷ്ടിക്കുമെന്ന് കണ്ടതോടെ സമീപത്തെ കടയുടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."