ദേശീയപാത കോടതി ജങ്ഷനില്‍ പുനരാരംഭിച്ച അടിപ്പാത നിര്‍മാണം മന്ദഗതിയില്‍
ചാലക്കുടി: ദേശീയപാത കോടതി ജങ്ഷനില്‍ പുനരാരംഭിച്ച അടിപ്പാത നിര്‍മാണം മന്ദഗതിയില്‍. ഒരാഴ്ച മുന്‍പാണ് അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്.
മണ്ണെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് നടത്താനുള്ള പ്രാഥമിക പ്രവൃത്തികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിന്റെ ഭാഗമായി മെറ്റല്‍ മിശ്രിതം നിരത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെയും പ്രവൃത്തികള്‍ മുടങ്ങി. പേരിന് മാത്രമാണ് ചില ദിവസങ്ങളില്‍ നിര്‍മാണം നടത്തുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് അടിപ്പാതയുടെ നിര്‍മാണമാരംഭിച്ചത്. ഇതിനിടെ രണ്ടുതവണ നര്‍മാണം നിലച്ചു. കരാര്‍ കമ്പനി അടിപ്പാത നിര്‍മാണം ഉപകരാറുകാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇവര്‍തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രവൃത്തികള്‍ നിലച്ചു.
തുടര്‍ന്ന് ബി.ഡി ദേവസ്സി എം.എല്‍.എയുടെ ഇടപെടല്‍ കാരണമാണ് നിര്‍മാണം പുനരാരംഭിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ജൂലൈയിലെ കനത്ത മഴയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതോടെ നിര്‍മാണം വീണ്ടും നിലച്ചു. ഇതു പരിഹരിച്ച് പ്രവൃത്തികള്‍ ആരംഭിക്കാനിരിക്കെയാണ് പ്രളയം വന്നത്. പിന്നെയും പ്രവൃത്തി ആരംഭിച്ചെങ്കിലും ഒച്ചിന്‍ വേഗതയിലാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കുന്നത്. റോഡില്‍ വിള്ളല്‍ രൂപ്പപെട്ട ഭാഗത്ത് ബാരിക്കേടുകള്‍ സ്ഥാപിച്ച് തൃശൂര്‍ ഭാഗത്തേക്ക് ഒറ്റവരിയാക്കിയാണ് ഇപ്പോള്‍ ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."