HOME
DETAILS

ജില്ലയില്‍ 233 പേര്‍ക്ക് ഭൂമി നല്‍കി

  
backup
May 24 2017 | 03:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-233-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82

 

കോട്ടയം : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 233 പേര്‍ക്ക് ഭൂമി നല്‍കിയതായി കലക്ടര്‍ സി.എ ലത അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള മന്ത്രിസഭ അധികാര മേറ്റതിനുശേഷമുളള കണക്കാണിത്. കൂടാതെ 31 പട്ടയങ്ങളും 42ക്രയ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ ഓഫ് അസൈന്‍മെന്റ് ഇനത്തില്‍ 30 പട്ടയങ്ങളും ഏഴ് എല്‍.റ്റി പട്ടയങ്ങളും മറ്റിനങ്ങളില്‍പ്പെട്ട നാല് പട്ടയങ്ങളും വിതരണത്തിന് തയ്യാറായിട്ടുണ്ട്.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമികള്‍ തിട്ടപ്പെടുത്തന്നതിനുളള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നതായി കലക്ടര്‍ അറിയിച്ചു.
മിച്ച ഭൂമിയിനത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുളള മൂന്നിലവ് വില്ലേജിലെ 82 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ മിച്ചഭൂമി കൈയേറ്റക്കാര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുളള നടപടികളും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
പുനലൂര്‍-തൊടുപുഴ ഹൈവേ വികസനത്തിനും പാലാ ബൈപാസ് വികസനത്തിനുമുളള മുഴുവന്‍ സ്ഥലങ്ങളും ഏറ്റെടുത്തിട്ടുണ്ട്. മുളന്തുരുത്തി-ചെങ്ങന്നൂര്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആവശ്യമുളള ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടംകുളം-ഇടമണ്‍ കൊച്ചി പവര്‍ സപ്ലൈ ലൈന്‍ കടന്നു പോകുന്ന ജില്ലയിലെ 51 കിലോമീറ്റര്‍ പ്രദേശത്ത് നിര്‍മിക്കേണ്ട 137 ടവറുകളില്‍ 100 എണ്ണത്തിന്റെ ഫീല്‍ഡ് ജോലി പൂര്‍ത്തീകരിച്ച് ബാക്കി പുരോഗമിക്കുന്നു.
ഏഴുകേസുകളില്‍ നഷ്ട പരിഹാരവും നല്‍കിയിട്ടുണ്ട്. വൈക്കം താലൂക്ക് മുളക്കുളം വില്ലേജിലെ റീസര്‍വ്വെ പൂര്‍ത്തീകരിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
റീസര്‍വ്വെ റിക്കോര്‍ഡുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. പോക്കു വരവ്, റവന്യൂ റിക്കവറി മുഖ്യമന്ത്രിയുടെ ദുരിതാശ്വായസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷ സ്വീകരിക്കല്‍ എന്നിവ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയതായും ദുരിതാശ്വാസ നിധിയില്‍ നിന്നും 7,02,09,730 രൂപ അനുവദിച്ചിട്ടുളളതായും കലക്ടര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago