'ഈ കുഴിയും കടന്ന്...' റോഡ് തകര്‍ച്ചക്കെതിരേ യൂത്ത്‌ലീഗ്
കൊപ്പം: നിയോജകമണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഈ കുഴിയും കടന്ന്' ജീവന്‍രക്ഷായാത്ര ഇന്ന് വൈകിട്ട് മൂന്നിന് വിളയൂര്‍ സെന്ററില്‍നിന്നാരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് മേലപട്ടാമ്പിയില്‍ സമാപനസമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗ്, യു.ഡി.എഫ് നേതാക്കള്‍ യാത്രയെ അഭിമുഖീകരിക്കും.
വിളയൂരില്‍നിന്ന് പട്ടാമ്പിയിലേക്ക് കാല്‍നടയായാണ് യാത്ര പ്രയാണം നടത്തുക. ആയിരത്തിലേറെ പ്രവര്‍ത്തകര്‍ അണിനിരക്കും. തകര്‍ന്ന് തരിപ്പണമായ മണ്ഡലത്തിലെ റോഡുകള്‍ അറ്റകുറ്റപണിയോ റീടാറിങോ നടത്താതെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. ബസുകള്‍ ഉള്‍പെടെ വാഹനങ്ങള്‍പോലും ഓട്ടം നിര്‍ത്തികൊണ്ടിരിക്കുന്ന സാഹചര്യമാണ്.
പട്ടാമ്പി-പുലാമന്തോള്‍ റോഡിന്റെ പേരില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. നിലവില്‍ റോഡില്‍ വിജിലന്‍സ് കേസുണ്ടെന്ന് പറഞ്ഞ് ഒരു പ്രവൃത്തിയും നടക്കുന്നില്ല. ക്രമക്കേട് നടത്തിയ കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ പെടുത്തുമെന്നുള്ള പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. കോണ്ട്രാക്ടര്‍ക്കെതിരേ ഇടതുനേതാക്കള്‍ മൗനംപാലിച്ചതില്‍ ദുരൂഹതയുണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗം ആരോപിച്ചു.
യാത്രയുടെ ക്യാപ്റ്റന്‍ സി.എ റാസിയും വൈസ് ക്യാപ്റ്റന്‍ കെ.എ റഷീദും കോര്‍ഡിനേറ്റര്‍ ഹനീഫ കൊപ്പവുമാണ്. അഡ്വ. കെ.സി സല്‍മാനാണ് ഡയരക്ടര്‍. ശങ്കരമംഗലം ലീഗ് ഓഫിസില്‍ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സി.എ റാസി അധ്യക്ഷനായി. കെ.എ റഷീദ്, ഹനീഫ കൊപ്പം, കെ. സദഖത്തുള്ള, വി.കെ സൈനുദ്ദീന്‍, ഇസ്മായില്‍ വിളയൂര്‍, വി.എം ഷരീഫ്, ടിപി ഹസ്സന്‍, പി. മുഹമ്മദ് ഷഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."