ജില്ലയില്‍നിന്നു മൂന്നുപേര്‍ കെ.പി.സി.സി.സി ഭാരവാഹികളാകുമെന്ന് സൂചന
കാസര്‍കോട്: പുനഃസംഘടിപ്പിക്കുന്ന കെ.പി.സി.സിയില്‍ ഭാരവാഹികളാകാന്‍ ജില്ലയില്‍നിന്നു മൂന്നുപേര്‍ പരിഗണനയില്‍. ഇപ്പോഴത്തെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, സെക്രട്ടറി കെ. നീലകണ്ഠന്, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന് എന്നിവരെയാണ് പരിഗണിക്കുന്നത്. പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പുതിയ ടീമിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പകുതിയാക്കി ചുരുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കാസര്‍കോടിന് പലപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാറില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതിനു പരിഹാരമുണ്ടാകുമെന്നാണ് സൂചന.
കെ.പി കുഞ്ഞിക്കണ്ണന് സംസ്ഥാന നേതൃനിരയിലെ പ്രധാനപ്പെട്ട നേതാവാണ്. ഭാരവാഹി സ്ഥാനത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ ഒഴിവാക്കില്ലെന്നു വ്യക്തമായതോടെ നീലകണ്ഠനും ഭാരവാഹിയാകാന്‍ സാധ്യതയുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റുമാരെ കെ.പി.സി.സിയിലെടുക്കണമെന്ന നിര്‍ദേശം നിലവിലുള്ളതിനാലാണ് സി.കെ ശ്രീധരനെയും പരിഗണിക്കുന്നത്. ഇപ്പോള്‍ പരിഗണനയിലുള്ള മൂന്നു പേരും ഐ പക്ഷക്കാരാണ്. നേരത്തെ നീലകണ്ഠന് എ ഗ്രൂപ്പിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."